newsroom@amcainnews.com

ഒരു രാവും പകലും കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കിയ ആ ബീപ്പ് ബീപ്പ് ശബ്ദത്തിന്റെ ഭീതിയൊഴിഞ്ഞു; അത് ബോംബല്ല, മറന്നുവെച്ച ഉടമകളെ കണ്ടെത്തി

കൊച്ചി: ഒരു രാത്രിയും പകലും മുഴുവൻ കൊച്ചി നഗരത്തെ അപ്പാടെ പരിഭ്രാന്തിയിലാക്കിയ ആ ബോംബ് ഭീഷണിയൊഴിഞ്ഞു. ഹെൽമറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ രാജഗിരി കോളേജിലെ വിദ്യാർത്ഥികൾ പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച സാധനങ്ങളാണെന്ന് കണ്ടെത്തി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു.

ഇൻഫോപാർക്കിനടുത്ത ഒരു റസ്റ്റോറന്റിന് സമീപത്തു നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം ഉണ്ടായിരുന്നത്. രാത്രി 11 മണിയോടെയാണ് ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ പ്ലാസ്റ്റിക് കണ്ടെയ്നറിൽ ചില ഇലക്ട്രോണിക് സാധനങ്ങൾ ഇരിക്കുന്നത് ബൈക്കിന്റെ ഉടമസ്ഥന്റെ ശ്രദ്ധയിൽപെട്ടത്. ബൈക്കിൻറെ ഉടമ ഹെൽമറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റേതല്ലെന്ന് പറഞ്ഞ് കടയുടമയുടെ അടുത്തേക്ക് എടുത്തുകൊണ്ടു പോവുകയായിരുന്നു. കടയുടമയും ഇത് തന്റേതല്ലെന്ന് പറഞ്ഞു.

ഇതിനിടെയാണ് ഇലക്ട്രോണിക് ഉപകരണത്തിൽനിന്ന് ബീപ് ശബ്ദം കേൾക്കാൻ തുടങ്ങിയത്. ഇതോടെ ആളുകൾ പരിഭ്രാന്തരായി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഈ സാധനങ്ങൾ വിശദമായ പരിശോധിച്ചു. എന്താണെന്ന് മനസിലാവാതെ ഭീതിയായി. എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.

രാജഗിരി കോളേജിലെ വിദ്യാർത്ഥികൾ പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച പ്രത്യേക തരം ഹെൽമറ്റാണ് ഇതെന്ന് കണ്ടെത്തി. ഇവർ സ്കൂളിൽ രണ്ട് വ‍ർഷം മുമ്പ് നിർമിച്ചതായിരുന്നത്രെ ഇത്. ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി ഘടിപ്പിച്ചിട്ടുള്ള ഈ ഹെൽമറ്റ് ധരിച്ചാൽ വാഹനം ഓടിക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ പിന്നെ വാഹനം സ്റ്റാർട്ടാവില്ല. ഈ സംവിധാനമാണ് റസ്റ്റോറന്റിന് സമീപം കുട്ടികൾ മറന്നുവെച്ചത്. കോളേജിലെ എക്സിബിഷന് പ്രദർശിപ്പിക്കാനായി കൊണ്ടുവന്നതായിരുന്നു ഇവ. കുട്ടികളുടെ വാക്കുകൾ വിശ്വാസത്തിലെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

You might also like

തീവ്രവാദ പ്രവർത്തനം: കനേഡിയൻ സൈനികർക്ക് ജാമ്യം ഇല്ല

കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിക്കുന്നു; സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നു

ഓഗസ്റ്റിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 225 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഐആർസിസി

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

സാൽമൊണെല്ല: കാനഡയിൽ 9 പേർ ആശുപത്രിയിൽ

Top Picks for You
Top Picks for You