newsroom@amcainnews.com

മോഷണക്കേസിൽ പ്രതി: ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി

സംഘടിത കുറ്റകൃത്യങ്ങളിൽ അടക്കം ഏർപ്പെട്ട ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടിഷ് കൊളംബിയ സറേയിൽ മോഷണക്കേസിൽ പ്രതിയായ ലവ്ബീർ സിങ് (22)-നെ നാടുകടത്തിയത്. സറേ പൊലീസ് സർവീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പുറത്താക്കിയത്.

സമാനമായ രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ ഒന്റാറിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് അർഷ്ദീപ് സിങ് എന്ന മറ്റൊരു ഇന്ത്യക്കാരനെയും നാടുകടത്തിയിരുന്നു. കൂടാതെ, ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഹർജോത് സിങ്, തരൺവീർ സിങ്, ദയാജിത് സിങ് ബില്ലിങ്, ഹർഷ്ദീപ് സിങ്, ഹൻസ്പ്രീത് സിങ് എന്നീ അഞ്ച് ഇന്ത്യൻ പൗരന്മാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത കുടിയേറ്റ നിയമങ്ങളാണ് കാനഡ നടപ്പിലാക്കുന്നത്.

You might also like

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Top Picks for You
Top Picks for You