newsroom@amcainnews.com

ക്യൂബ പ്രതിസന്ധിയിൽ: ക്യൂബൻ അംബാസിഡർ ഇന്ന് കനേഡിയൻ പാർലമെൻ്റിൽ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് സഹായം നൽകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി കാനഡ. ഇതിന്റെ ഭാഗമായി കാനഡയിലെ ക്യൂബൻ അംബാസഡർ റോഡ്രിഗോ മൽമിയർക്ക ഡയസ് ഇന്ന് കനേഡിയൻ പാർലമെന്‍ററി സമിതിയിൽ ഹാജരാകും. ക്യൂബയിലെ നിലവിലെ അവസ്ഥയുടെ അടിസ്ഥാനത്തിൽ മാനുഷിക പ്രശ്നങ്ങളുടെ ചുമതലയുള്ള ഗ്ലോബൽ അഫയേഴ്സ് കാനഡയിലെ ഉദ്യോഗസ്ഥരും സമിതിക്ക് റിപ്പോർട്ട് നൽകും. അതേസമയം ക്യൂബയെ സഹായിക്കാനുള്ള പദ്ധതി തയ്യാറായി വരികയാണെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. വൈകാതെ തന്നെ കാനഡയിൽ നിന്നുള്ള സഹായം ക്യൂബയിലേക്ക് അയക്കാനാണ് ഫെഡറൽ സർക്കാറിന്റെ ലക്ഷ്യം.

അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധം കാരണം ക്യൂബയിൽ ഭക്ഷണത്തിനും മരുന്നിനും വലിയ ക്ഷാമം നേരിടുന്നുണ്ട്. അതേസമയം മെക്സിക്കോ ഇതിനകം തന്നെ ക്യൂബയിലേക്ക് ഭക്ഷണവും മരുന്നുകളും അടങ്ങിയ സഹായങ്ങൾ അയച്ചിട്ടുണ്ട്. മെക്സിക്കോയെപ്പോലെ കാനഡയും എത്രയും വേഗം സഹായം നൽകണമെന്ന് ബിക്യു (Bloc Québécois), എൻഡിപി (NDP) പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

You might also like

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Top Picks for You
Top Picks for You