newsroom@amcainnews.com

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: വ്യാജ ഭീഷണികൾ പ്രചരിക്കുന്നതായി ആർസിഎംപി

ബ്രിട്ടീഷ് കൊളമ്പിയയിലെ റിഡ്ജ് വെടിവെപ്പിന് പിന്നാലെ പ്രചരിച്ച ഭീഷണികൾ വ്യാജമെന്ന് വ്യക്തമാക്കി ആർസിഎംപി. ഓൺലൈൻ വഴിയും അല്ലാതെയും ഉയർന്നുവന്ന ഭീഷണികളെ ഗൗരവത്തോടെയാണ് കണ്ടതെന്നും എന്നാൽ വിശദമായ അന്വേഷണത്തിൽ ഇവയ്ക്ക് ആധാരമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വക്താവ് സ്റ്റാഫ് സർജന്റ് ക്രിസ് ക്ലാർക്ക് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് പ്രത്യേക പദ്ധതികൾ പൊലീസ് നടപ്പിലാക്കിയിരുന്നു.

ഭീഷണികളെത്തുടർന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട 12 വയസ്സുകാരി കൈലി സ്മിത്തിന്റെ സംസ്കാര ചടങ്ങുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. സ്വകാര്യമായി നടത്താനിരുന്ന ചടങ്ങാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവെച്ചതെന്നും ഇതിൽ അതിയായ ദുഃഖമുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. ഫെബ്രുവരി 10-ന് നടന്ന വെടിവെപ്പിൽ സ്വന്തം കുടുംബാംഗങ്ങളെയും സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപികയെയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം ജീവനൊടുക്കുകയായിരുന്നു.

You might also like

ബ്രിട്ടീഷ് കൊളംബിയ ഫ്രേസർ വാലിയിൽ വിമാനാപകടം: ഒരാൾ മരിച്ചു

Bofors corruption case: Legal proceedings come to an end

ബോഫോഴ്‌സ് അഴിമതിക്കേസ്: നിയമനടപടികൾ അവസാനിച്ചു

ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

Sex Crimes and Financial Fraud: US Submits Request to Extradite Philippine Religious Leader

ലൈംഗികക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പും: ഫിലിപ്പീൻസ് മതനേതാവിനെ വിട്ടുകിട്ടാൻ യു.എസ് അപേക്ഷ നൽകി

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെൻ്റ്: ടീം ഫിലഡൽഫിയ ചാമ്പ്യന്മാർ

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

Top Picks for You
Top Picks for You