newsroom@amcainnews.com

‘ട്രംപ് ഫാസിസ്റ്റ് തന്നെ, നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു’; മംദാനി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ട്രംപിനെ ‘ഫാസിസ്റ്റ്’ എന്ന് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്രാന്‍ മംദാനി. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് താന്‍ മുന്‍പ് പറഞ്ഞ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മംദാനി വ്യക്തമാക്കിയത്. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോള്‍ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ് കുറയ്ക്കുന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മംദാനി അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ട്രംപ് ആകട്ടെ, ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും പ്രശംസിച്ചിരുന്നു. ഈ സൗഹൃദപരമായ രംഗങ്ങള്‍ക്ക് ശേഷമാണ് മംദാനി തന്റെ പഴയ നിലപാടുകള്‍ ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ട്രംപും മംദാനിയും മേയര്‍ തിരഞ്ഞെടുപ്പ് സമയത്ത് ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളാണ് പരസ്പരം ഉന്നയിച്ചിരുന്നത്. മംദാനിയെ മേയറായി തിരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിന് നല്‍കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മംദാനി ഒരു കമ്മ്യൂണിസ്റ്റ് ആണെന്നും, അതുകൊണ്ട് അദ്ദേഹത്തെ വിജയിപ്പിക്കരുതെന്നും ട്രംപ് ആഹ്വാനം ചെയ്തു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ മംദാനി ന്യൂയോര്‍ക്ക് സിറ്റിയെ ‘കമ്മ്യൂണിസ്റ്റ് ക്യൂബയാക്കി’ മാറ്റുമെന്നും, മംദാനി ഒരു തീവ്രവാദിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

You might also like
Toilet paper shortage in America and changes in hygiene habits

അമേരിക്കയിലെ ടോയ്‌ലറ്റ് പേപ്പർ ക്ഷാമവും ശുചിത്വ ശീലങ്ങളിലെ മാറ്റവും

India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

The surprising way GLP-1s could be slimming down violent crime in America

അമേരിക്കയിൽ അക്രമ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ GLP-1 മരുന്നുകൾ സഹായിച്ചേക്കാമെന്ന അപ്രതീക്ഷിത പഠന റിപ്പോർട്ട്

Father-son duo at center of Penn State frat house coke bust had racked up prior run-ins with the law

പെൻ സ്റ്റേറ്റ് ലഹരി കേസ്: മുൻപും നിയമനടപടികൾ നേരിട്ട അച്ഛനും മകനും വീണ്ടും പിടിയിൽ

ടൊറൻ്റോ എം.പി സൽമ സഹിദിന്‍റെ കാറിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

Major Changes in the Global Oil Market: OPEC Weakens, Trump's Intervention, and Benefits for India

ആഗോള എണ്ണവിപണിയിൽ വൻ മാറ്റങ്ങൾ: ഒപെക് ദുർബലമാകുന്നു, ട്രംപിന്റെ ഇടപെടലും ഇന്ത്യയ്ക്കുള്ള നേട്ടങ്ങളും

Top Picks for You
Top Picks for You