newsroom@amcainnews.com

യൂറിക് ആസിഡ് കൂടിയാൽ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും; അപ്രകാരം കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രീരത്തിൽ വച്ച് പ്യൂറൈനുകൾ എന്ന രാസവസ്തുക്കൾ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിൻറെ തോത് ശരീരത്തിൽ അധികമാകുമ്പോൾ അവ സന്ധികളിൽ അടിഞ്ഞു കൂടി കൈകാലുകൾക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാൽ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. കാൽവിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന

ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ അവ കാൽവിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം.

  1. സന്ധി വേദന

യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളിൽ അടിഞ്ഞു കൂടി കാലുകൾക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം.

  1. സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങൾ

സന്ധികൾക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിൻറെ സൂചനയാകാം. പ്രത്യേകിച്ച് കൈ വിരലുകളിൽ ചുവന്ന പാടുകളും നീരും കാണപ്പെടാം.

  1. കാലുകളിൽ കാണപ്പെടുന്ന നീര്

കാലുകളിൽ നീര്, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, മുട്ടിലെ നീര് എന്നിവയും സൂചനയാകാം.

  1. കൈ- കാലുകളിലെ മരവിപ്പ്

കൈ- കാലുകളിലെ മരവിപ്പും യൂറിക് ആസിഡ് കൂടിയതിൻറെ സൂചനയാകാം.

  1. കൈ- കാലുകൾ ചലിപ്പിക്കാൻ ബുദ്ധിമുട്ട്

കൈ- കാലുകൾ ചലിപ്പിക്കാൻ ബുദ്ധിമുട്ട്, മുട്ടുവേദന എന്നിവയും യൂറിക് ആസിഡ് കൂടിയതിൻറെ സൂചനയാകാം. കാൽമുട്ടുകളിലും കൈമുട്ടുകളിലും ഉണ്ടാകുന്ന കാഠിന്യം പലപ്പോഴും ഉയർന്ന യൂറിക് ആസിഡിന്റെ അളവിനൊപ്പം ഉണ്ടാകാറുണ്ട്.

  1. ചർമ്മത്തിനടിയിൽ കട്ടിയുള്ള മുഴകൾ

ചർമ്മത്തിനടിയിൽ കട്ടിയുള്ള മുഴകൾ ഉണ്ടാകുന്നതും ചിലപ്പോൾ യൂറിക് ആസിഡ് കൂടിയതിൻറെ സൂചനയാകാം. അതുപോലെ ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാലും അമിത ക്ഷീണം ഉണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You