newsroom@amcainnews.com

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

​ഒട്ടാവ: വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യതയുള്ള ഗുരുതരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് കാനഡയിൽ 13,000-ത്തിലധികം ഫോക്സ്‌വാഗൺ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ട്രാൻസ്‌പോർട്ട് കാനഡ ഉത്തരവിട്ടു. എൻജിൻ കമ്പാർട്ട്‌മെന്റിലെ ഫ്യൂവൽ റെയിൽ ഭാഗത്തുണ്ടാകുന്ന ഇന്ധന ചോർച്ചയാണ് പ്രധാന വില്ലനായി മാറിയിരിക്കുന്നത്. ഇന്ധനം ചോരുന്നത് എൻജിനിലെ ചൂടുള്ള ഭാഗങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് പെട്ടെന്ന് തീപിടുത്തമുണ്ടാക്കാൻ കാരണമാകുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. ജനപ്രിയ മോഡലുകളായ ടാവോസ് (Taos), ജെറ്റ (Jetta) എന്നിവയുടെ വിവിധ പതിപ്പുകളെയാണ് ഈ റീക്കോൾ പ്രധാനമായും ബാധിക്കുന്നത്.

​2023 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ പുറത്തിറങ്ങിയ ഫോക്സ്‌വാഗൺ ടാവോസ്, 2024 മോഡൽ ജെറ്റ സെഡാനുകൾ എന്നിവയാണ് ഈ പട്ടികയിലുള്ളത്. വാഹനത്തിൽ നിന്ന് ഇന്ധനത്തിന്റെ മണം വരികയോ എൻജിൻ ഭാഗത്ത് ചോർച്ച ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അംഗീകൃത ഡീലർഷിപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തകരാർ പരിഹരിക്കുന്നത് വരെ വാഹനം ഓടിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും ട്രാൻസ്‌പോർട്ട് കാനഡ വ്യക്തമാക്കി. ഏകദേശം 13,044 വാഹനങ്ങൾ കാനഡയിൽ ഉടനീളം ഈ പ്രശ്നം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

​ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ ഫോക്സ്‌വാഗൺ തപാൽ വഴി നേരിട്ട് വിവരം അറിയിക്കും. കമ്പനിയുടെ സർവീസ് സെന്ററുകളിൽ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്യൂവൽ റെയിൽ ഘടകങ്ങൾ സൗജന്യമായി മാറ്റി നൽകുന്നതാണ്. കാനഡയ്ക്ക് പുറമെ അമേരിക്കയിലും ഏകദേശം 1.5 ലക്ഷത്തിലധികം സമാന മോഡലുകൾ ഇതേ പ്രശ്നം മൂലം തിരിച്ചുവിളിച്ചിട്ടുണ്ട്. അടുത്തിടെ ടൊയോട്ടയും നിർമ്മാണ പിഴവ് മൂലം കാനഡയിൽ വലിയ തോതിൽ വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. വാഹന ഉടമകൾക്ക് ഫോക്സ്‌വാഗൺ കാനഡയുടെ വെബ്സൈറ്റിൽ തങ്ങളുടെ വാഹനം ഈ റീക്കോൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
​

You might also like

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

UP man ties wife to chair, burns her alive over suspected affair

അവിഹിതബന്ധം ആരോപിച്ചു ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; യുപിയിൽ ഭർത്താവ് അറസ്റ്റിൽ

Victim of violent Bridle Path home invasion speaks out, says family is 'traumatized'

ടൊറന്റോയിലെ ബ്രൈഡൽ പാത്തിൽ ക്രൂരമായ ഭവനക്രമണം: കുടുംബം തീരാഭീതിയിലെന്ന് ഗൃഹനാഥൻ

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ സൈബർ ആക്രമണം: ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

Deadly fire at CFB Wainwright renews compliance clash between oil operator and Alberta regulator

സീ.എഫ്.ബി വൈൻറൈറ്റിലുണ്ടായ (CFB Wainwright) മാരകമായ തീപിടുത്തം എണ്ണക്കമ്പനിയും ആൽബർട്ട റെഗുലേറ്ററും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാക്കുന്നു

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

Top Picks for You
Top Picks for You