newsroom@amcainnews.com

വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും; വിറ്റാമിൻ ഡി അസ്ഥികൾക്ക് മാത്രമല്ല, തലച്ചോറിൻറെ ആരോഗ്യത്തിനും പ്രധാനം; മെമ്മറി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിൻ ഡി നിങ്ങളുടെ അസ്ഥികൾക്ക് മാത്രമല്ല, തലച്ചോറിൻറെ ആരോഗ്യത്തിനും പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്നാണ് 2022 ഏപ്രിലിൽ ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മെമ്മറിയും ശ്രദ്ധയും മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തിൽ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ കോളിനും ലഭ്യമാണ്. ഇവയെല്ലാം ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. മഷ്റൂം

വിറ്റാമിൻ ഡി അടങ്ങിയ മഷ്റൂം അഥവാ കൂൺ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും മെമ്മറിയും ശ്രദ്ധയും മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. സാൽമൺ ഫിഷ്

സാൽമൺ ഫിഷിലും വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മെമ്മറി വർദ്ധിപ്പിക്കാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. പാൽ

പശുവിൻ പാൽ, സോയാ മിൽക്ക് തുടങ്ങിയവയിലൊക്കെ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

  1. ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

You might also like

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം: കാനഡ

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വര്‍ക് പെര്‍മിറ്റ് പുതുക്കൽ നടപടികള്‍ കര്‍ശനമാക്കി യുഎസ്

ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ… ക്യൂബെക്കിലെ നഴ്‌സുമാർ ജോലിസ്ഥലത്ത് നേരിടുന്ന അക്രമങ്ങളെയും ഭീഷണികളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട്

ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടു

Top Picks for You
Top Picks for You