newsroom@amcainnews.com

ടൊറന്റോ-മോൺട്രിയൽ റൂട്ടിൽ നോൺ സ്റ്റോപ്പ് സർവീസുമായി വിയാ റെയിൽ

ടൊറന്റോയ്ക്കും മോൺട്രിയലിനും ഇടയിൽ നോൺ സ്റ്റോപ്പ് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി വിയാ റെയിൽ. സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന ഈ മൂന്ന് മാസത്തെ പൈലറ്റ് പ്രോജക്റ്റിൽ, ട്രെയിനുകൾ ഡോർവാൽ, കോൺവാൾ, കിങ്സ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തില്ല. യാത്രക്കാർക്ക് 30-40 മിനിറ്റ് വരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെന്ന് വിയാ റെയിൽ അധികൃതർ അറിയിച്ചു.

അതേസമയം, പുതിയ പദ്ധതി ചില യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്പനി സമ്മതിച്ചു. എന്നാൽ, ഡോർവാൽ നിവാസികൾക്ക് ഇപ്പോഴും ദിവസേനയുള്ള മറ്റ് നാല് ട്രെയിൻ സർവീസുകൾ ലഭ്യമാകും. മാറ്റത്തോട് യാത്രക്കാർ സഹകരിക്കണമെന്ന് വിയാ റെയിൽ അഭ്യർത്ഥിച്ചു.

You might also like

ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട്: കാനഡ പതിനാലാം സ്ഥാനത്ത്

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

PNP വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി ഐആർസിസി

ലോകകപ്പ്: വിജയം തേടി കാനഡ ഇന്ന് ഖത്തറിനെതിരെ

ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയവർ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

Top Picks for You
Top Picks for You