newsroom@amcainnews.com

എയർബാഗ് തകരാർ: കാനഡയിൽ ടൊയോട്ട, ലെക്സസ് വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : എയർബാഗ് തകരാറിനെ തുടർന്ന് കാനഡയിൽ നിരവധി വാഹനങ്ങൾ തിരിച്ചു വിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. ലെക്സസ് GX 460, ലെക്സസ് SC 430, ടൊയോട്ട 4റണ്ണർ, ടൊയോട്ട കൊറോള, ടൊയോട്ട സെക്വോയ, ടൊയോട്ട തുന്ദ്ര തുടങ്ങിയ വാഹനങ്ങളുടെ വിവിധ മോഡലുകളാണ് തിരിച്ചുവിളിച്ചതെന്ന് ടൊയോട്ട കമ്പനി റിപ്പോർട്ട് ചെയ്തു. കാനഡയിൽ ആകെ 8,646 വാഹനങ്ങളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്.

അപകടസമയത്ത് ഈ വാഹനങ്ങളുടെ മുൻവശത്തെ പാസഞ്ചർ എയർബാഗ് ഇൻഫ്ലേറ്റർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. എയർബാഗ് ഇൻഫ്ലേറ്റർ പൊട്ടിത്തെറിക്കുമ്പോൾ ലോഹഭാഗങ്ങൾ വാഹനത്തിനുള്ളിലുള്ളവരിലേക്ക് തെറിച്ചുവീഴാനും ഇത് ഗുരുതര പരുക്കിനും ചിലപ്പോൾ മരണത്തിനോ കാരണമായേക്കാം, ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. “വാഹന നിർമ്മാണ വേളയിൽ ഘടിപ്പിച്ചതോ, അല്ലെങ്കിൽ മുൻപ് നടന്ന മറ്റൊരു തിരിച്ചുവിളിക്കൽ നടപടിക്കിടയിൽ മാറ്റിസ്ഥാപിച്ചതോ ആയ ചില എയർബാഗ് ഇൻഫ്ലേറ്ററുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്,” എന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു.

തിരിച്ചുവിളിച്ച മോഡലുകളും അവയുടെ വർഷങ്ങളും താഴെ പറയുന്നു :

  • LEXUS — — 2017
  • LEXUS — — 2002, 2003, 2004, 2005, 2006, 2007, 2008, 2009, 2010
  • TOYOTA — 4RUNNER — 2016, 2017
  • TOYOTA — COROLLA — 2003, 2004, 2005, 2006, 2007, 2008
  • TOYOTA — SEQUOIA — 2005, 2006, 2007
  • TOYOTA — TUNDRA — 2005, 2006

തിരിച്ചു വിളിച്ച വാഹനങ്ങളുടെ ഉടമകളെ തപാൽ മാർഗ്ഗം വിവരം അറിയിക്കും. വാഹനങ്ങൾ ഡീലർഷിപ്പിലെത്തിച്ച് മുൻവശത്തെ പാസഞ്ചർ എയർബാഗ് ഇൻഫ്ലേറ്ററോ അനുബന്ധ ഭാഗങ്ങളോ മാറ്റിസ്ഥാപിക്കാൻ ഉടമകളോട് നിർദ്ദേശിക്കും.

You might also like
Trump orders US Army to pause lead azide detonation in Iowa.

അയോവയിലെ ലെഡ് അസൈഡ് സ്ഫോടനം നിർത്തിവയ്ക്കാൻ യുഎസ് സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്

ജെന്‍സന്‍ ഹുവാങിന് എന്‍വിഡിയ ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പ്

Funeral boss 'The Undertaker' seen in police surveillance amid Toronto mafia probe

ടൊറന്റോ മാഫിയ അന്വേഷണത്തിനിടെ ‘ദി അണ്ടർടേക്കർ’ എന്നറിയപ്പെടുന്ന ഫ്യൂണറൽ ബോസ് പോലീസ് നിരീക്ഷണത്തിൽ

ക്രെഡിറ്റ് കാർഡ് പലിശ കുറയ്ക്കാൻ ട്രംപ്; ഡെമോക്രാറ്റുകളുമായി കൈകോർക്കാൻ തയ്യാർ

They get to grade themselves. So why do students say this is their hardest course?

സ്വന്തമായി മാർക്കിടാൻ അവസരം; എന്നിട്ടും ഇതാണ് ഏറ്റവും കടുപ്പമേറിയ കോഴ്‌സെന്ന് വിദ്യാർത്ഥികൾ പറയുന്നത് എന്തുകൊണ്ട്?

ഒൻ്റാരിയോ ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി

Top Picks for You
Top Picks for You