newsroom@amcainnews.com

ഡോജിന് പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈകാര്യം ചെയ്യാം; നിര്‍ണായക വിധിയുമായി യുഎസ് സുപ്രീംകോടതി

ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിയോഗിച്ച ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിക്ക് (ഡോജ്) പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യല്‍ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഡോജ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഇനി മുതല്‍ ഡോജിന് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ മേരിലാന്‍ഡ് ആസ്ഥാനമായുള്ള കീഴ്ക്കോടതി ഈ നീക്കം തടഞ്ഞിരുന്നു. ഈ വിധിയാണ് സുപ്രീംകോടതി ഉത്തരവിലൂടെ മറികടന്നത്. യുഎസ് നീതിന്യായ വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉത്തരവ്. എസ്എസ്എയിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഡോജിനെ തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി ഗ്രൂപ്പുകളും ഒരു അഭിഭാഷക ഗ്രൂപ്പും കേസ് ഫയല്‍ ചെയ്തിരുന്നു.

You might also like
Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

Ramanattukara - Karipur Elevated Highway: Renewed hopes for the project

രാമനാട്ടുകര – കരിപ്പൂർ എലിവേറ്റഡ് ഹൈവേ: പദ്ധതിക്ക് വീണ്ടും പ്രതീക്ഷ

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

Top Picks for You
Top Picks for You