newsroom@amcainnews.com

ട്രംപിന്‍റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ മെഗാ ബിൽ പാസാക്കി യുഎസ് സെനറ്റ്

മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ, ഡോണൾഡ് ട്രംപിന്‍റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ മെഗാ ബിൽ നേരിയ ഭൂരിപക്ഷത്തിൽ യുഎസ് സെനറ്റിൽ പാസായി. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ 24 മണിക്കൂറിലധികം നീണ്ട സംവാദത്തിന് ശേഷം, വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ടൈ-ബ്രേക്കിങ് വോട്ട് രേഖപ്പെടുത്തിയതോടെയാണ് പാസായത്. ശേഷം ബിൽ അന്തിമ അംഗീകാരത്തിനായി കോൺഗ്രസിലേക്ക് അയച്ചു. അതേസമയം ബില്ലിൽ കോൺഗ്രസിൽ കൂടുതൽ മാറ്റങ്ങൾ വന്നാൽ, ബില്ലിന്‍റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി ഇരുസഭകളും ഒരു കോൺഫറൻസ് കമ്മിറ്റി സംഘടിപ്പിക്കേണ്ടിവരും. അതിൽ വീണ്ടും കോൺഗ്രസ് വോട്ട് ചെയ്യേണ്ടിവരും.

നികുതി, ആരോഗ്യ സംരക്ഷണം, അതിർത്തി സുരക്ഷ, നിർമിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ ലക്ഷ്യമിടുന്ന, 4.2 ലക്ഷം കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബിൽ സാധാരണ പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്ന് കരുതുന്നു. 

You might also like

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Top Picks for You
Top Picks for You