newsroom@amcainnews.com

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ പദ്ധതിയുമായി ഡോണള്‍ഡ് ട്രംപ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമുളള പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുക. ട്രംപിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറിന്റേതാണ് പുതിയ സംരംഭം. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ പുതിയ സംരംഭം ട്രംപ് ജൂനിയര്‍ തന്നെയാണ് പ്രഖ്യാപിച്ചത്.

‘ഞങ്ങള്‍ ഉത്പന്നങ്ങളുടെ ഒരു സമ്പൂര്‍ണ്ണ പാക്കേജ് അവതരിപ്പിക്കാന്‍ പോകുകയാണ്. ഉപയോക്താക്കള്‍ക്ക് ഒറ്റ പ്രതിമാസ ഫീസില്‍ അവരുടെ ഫോണില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ നേടാനും, അവരുടെ കാറുകള്‍ക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സ് നേടാനും, ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് പരിധിയില്ലാത്ത ടെക്സ്റ്റിംഗ് നടത്താനും കഴിയും.’- ട്രംപ് ജൂനിയര്‍ പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിച്ച രണ്ട് പുതിയ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ ട്രംപിന്റെ പേരില്‍ ഒരു മൊബൈല്‍ ഫോണും ടെലികോം നെറ്റ്വര്‍ക്കും വരാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കുന്നതാണെന്ന് നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ട്രംപ് ജൂനിയറിന്റെ പ്രഖ്യാപനം വന്നത്.

മൊബൈല്‍ ഫോണുകള്‍, ഫോണ്‍ കെയ്സുകള്‍, ബാറ്ററി ചാര്‍ജറുകള്‍, വയര്‍ലെസ് ടെലികോം സേവനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളെ കുറിച്ചും ട്രംപിന്റെ ബ്രാന്‍ഡില്‍ ഫിസിക്കല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതികളെക്കുറിച്ചും ട്രേഡ്മാര്‍ക്ക് രേഖകളില്‍ പരാമര്‍ശിക്കുന്നതായി വിവരം പുറത്തുവന്നിരുന്നു. ജൂണ്‍ 13 വരെയുള്ള കണക്കനുസരിച്ച്, ജനുവരിയില്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം 27 ട്രേഡ്മാര്‍ക്ക് അപേക്ഷകളാണ് അദ്ദേഹത്തിന്റെ സ്ഥാപനം സമര്‍പ്പിച്ചിട്ടുള്ളതെന്ന് മാധ്യമങ്ങുടെ റിപ്പോര്‍ട്ടില്‍പറയുന്നു.

You might also like
Broad Peak Avalanche: 7 Bodies Recovered; Search Continues for Three Missing

ബ്രോഡ് പീക്ക് മഞ്ഞുവീഴ്ച: 7 മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു

പ്രവിശ്യാ കുടിയേറ്റത്തിന് ഫീസ് നിശ്ചയിച്ച് നോവ സ്കോഷ്യ: സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

കെസിസിഎന്‍എ( KCCNA) 16-ാമത് കണ്‍വെന്‍ഷൻ ഇന്നു മുതൽ ഫ്ലോറിഡയിൽ

Unexpected Behavior of AI Agents: New Concerns Rise in Cybersecurity

AI ഏജന്റുകളുടെ അപ്രതീക്ഷിത പെരുമാറ്റം: സൈബർ സുരക്ഷയിൽ പുതിയ ആശങ്കകൾ ഉയരുന്നു

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ 16ന്

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മൂന്ന് റൈഡിങ്ങുകളിൽ സെപ്റ്റംബർ 3-ന് ഉപതിരഞ്ഞെടുപ്പ്

Top Picks for You
Top Picks for You