newsroom@amcainnews.com

പരാജയം അംഗീകരിക്കണമെന്ന് അമേരിക്ക: എതിർത്ത് ഇറാന്‍

ഇറാന്‍ ഭരണകൂടം സമാധാന കരാറിനായി യാചിക്കുകയാണെന്നും യുദ്ധത്തില്‍ അമേരിക്ക വിജയത്തിന്റെ പാതയിലാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. റിപ്പബ്ലിക്കന്‍ നാഷണല്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെ, ഇറാന്‍ നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ജനങ്ങളെയും അമേരിക്കയെയും ഭയപ്പെടുന്നത് കൊണ്ടാണ് അവര്‍ സമാധാന ആഗ്രഹം പുറത്തുപറയാത്തതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച താന്‍ ഇറാനിലും വന്‍ വിജയം കൈവരിക്കുകയാണെന്നും, തോല്‍വി സമ്മതിക്കുക അല്ലെങ്കില്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടുക എന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ട്രംപിന്റെ വാദങ്ങളെ തള്ളിയ ഇറാന്‍, യുദ്ധത്തിന്റെ 26-ാം ദിവസം ഇസ്രായേലിലെയും പശ്ചിമേഷ്യയിലെയും അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അതിശക്തമായ ആക്രമണം തുടരുകയാണ്. ഹൈഫ, ഡിമോണ എന്നിവയുള്‍പ്പെടെ 70ലധികം കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായും ജോര്‍ദാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് ബേസുകളെ ലക്ഷ്യമിട്ടതായും ഇറാന്‍ സൈന്യം അറിയിച്ചു. ചബഹാറിന് മുകളില്‍ വെച്ച് അമേരിക്കയുടെ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായും യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിന് സ്ഥാനം മാറേണ്ടി വന്നതായും ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ വിമാനം തകര്‍ന്നു എന്ന വാദം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചു.

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോള എണ്ണ വിതരണത്തില്‍ തടസമുണ്ടായതോടെ ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുകയാണ്. ഇത് പരിഹരിക്കാന്‍ അമേരിക്ക തങ്ങളുടെ തന്ത്രപ്രധാനമായ എണ്ണ ശേഖരത്തില്‍ നിന്ന് ഇന്ധനം പുറത്തുവിട്ടു. നിലവില്‍ രണ്ടായിരം കപ്പലുകള്‍ ഹോര്‍മൂസില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇത് ആഗോള സാമ്പത്തിക രംഗത്തെ തകര്‍ക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. അതിനിടെ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി അപ്രായോഗികമെന്ന് പറഞ്ഞ് തള്ളിയ ഇറാന്‍, യുദ്ധനഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള അഞ്ച് നിബന്ധനകളില്‍ ഉറച്ചുനില്‍ക്കുകയാണ്.

You might also like
Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കേരള നർമ്മവേദി യുഎസ്എയുടെ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്‌

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Top Picks for You
Top Picks for You