newsroom@amcainnews.com

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

നയാഗ്ര റീജിയണിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ്. ഈ മേഖലയിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. വെസ്റ്റ്‌ചെസ്റ്റർ അവന്യൂവിനും സെന്റ് കാതറിൻസിലെ ഫോർത്ത് അവന്യുവിനും ഇടയിലുള്ള ഹൈവേ 406, നയാഗ്ര ഫാൾസിലെ മൗണ്ടെയ്ൻ റോഡിന് സമീപമുള്ള QEW , തോറോൾഡി ലെ പൈൻ സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 58 എന്നീ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതർ കല്ലെറിയുന്നതെന്ന് പോലീസ് പറഞ്ഞു.

കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകരുകയും മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഒപിപി ഹൈവേ സേഫ്റ്റി ഡിവിഷൻ ക്രൈം യൂണിറ്റിന്റെയും നയാഗ്ര റീജിയണൽ പോലീസിന്റെയും സഹായത്തോടെ നയാഗ്ര റീജിയണൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു. ഇതുവരെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മൗണ്ടെയ്ൻ റോഡിന് സമീപമുള്ള സംഭവത്തിനിടെ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് മൂന്നോളം പേർ കല്ലെറിയുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തതായി ഒപിപി സർജന്റ് കെറി ഷ്മിഡ്റ്റ് പറഞ്ഞു.

You might also like
Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Top Picks for You
Top Picks for You