newsroom@amcainnews.com

ലാൻഡിങിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ രണ്ടു ടയറുകള്‍ പൊട്ടി

ലാൻഡിങിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ രണ്ടു ടയറുകള്‍ പൊട്ടി. തിങ്കളാഴ്ച ഷിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തിലാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 386 സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല.

ലാന്‍ഡിങ്ങിന് ശേഷം വിമാനത്തില്‍ നിന്ന് യാത്രക്കാരെ ടാക്‌സിവേയില്‍ സ്ഥാപിച്ചിരുന്ന പടികള്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയത്. തുടര്‍ന്ന് യാത്രക്കാരെ ബസുകളില്‍ ടെര്‍മിനലിലേക്ക് മാറ്റി. ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം തിങ്കളാഴ്ച അമേരിക്കന്‍ സമയം ഉച്ചയ്ക്ക രണ്ടോടെയാണ് ഒഹെയറില്‍ ലാന്‍ഡ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ബോയിങ് 737-800 വിമാനം പരിശോധനയ്ക്കായി സര്‍വീസില്‍ നിന്ന് മാറ്റിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

You might also like

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Top Picks for You
Top Picks for You