ജമ്മു: കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രിത്പാൽ സിങ്, ഹർമിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു. ഓപ്പറേഷൻ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
9 ദിവസമായി സൈന്യം മേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. ഓപ്പറേഷൻ ആരംഭിച്ചശേഷം 11 സൈനികർക്കു പരുക്കേറ്റു. ഓഗസ്റ്റ് ഒന്നിന് ഓപ്പറേഷൻ ‘അഖാൽ’ ആരംഭിച്ചശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയാണ്.