newsroom@amcainnews.com

ട്രംപിന് നേരേ വീണ്ടും വധശ്രമം; അക്രമിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ സേന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. വസതിയുടെ വടക്കേ കവാടത്തിലൂടെ മറ്റൊരു വാഹനം പുറത്തേക്ക് പോകുന്നതിനിടെ കാർ ഓടിച്ചു കയറ്റിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും വെടിയുതിർക്കുകയുമായിരുന്നു. സംഭവസമയത്ത് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കൊല്ലപ്പെട്ടയാൾ നോർത്ത് കരൊലൈന സ്വദേശിയായ ഇരുപതുകാരനാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ കൈവശം ഷോട്ട്ഗണും ഇന്ധനം നിറച്ച കാനുമുണ്ടായിരുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. കുറച്ചുദിവസങ്ങളായി ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. നോർത്ത് കരൊലൈനയിൽ നിന്നും യാത്ര തിരിച്ച ഇയാൾ വഴിമധ്യേ തോക്ക് സംഘടിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ട്രംപിനെതിരെയുള്ള മൂന്നാമത്തെ വധശ്രമ നീക്കമായാണ് സുരക്ഷാ ഏജൻസികൾ ഇതിനെ കാണുന്നത്. 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെ ട്രംപിന് വെടിയേറ്റിരുന്നു. തുടർന്ന് സെപ്റ്റംബറിൽ ഗോൾഫ് കോഴ്സിന് സമീപം തോക്കുമായി ഒളിച്ചിരുന്ന മറ്റൊരാളെയും പിടികൂടിയിരുന്നു. പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും സീക്രട്ട് സർവീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

You might also like
The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

Top Picks for You
Top Picks for You