newsroom@amcainnews.com

കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിൽ തിളങ്ങി ട്രൂഡോ-കാറ്റി പെറി

ലോകപ്രശസ്തമായ കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിൽ ഇത്തവണ സംഗീതത്തേക്കാൾ അധികം ചർച്ചയായത് കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പോപ്പ് ഗായിക കാറ്റി പെറിയും തമ്മിലുള്ള പ്രണയനിമിഷങ്ങളാണ്. പ്രശസ്ത ഗായകൻ ജസ്റ്റിൻ ബീബറിന്റെ പാട്ട് ആസ്വദിക്കാനെത്തിയ ഇരുവരും വേദിയിലെ പ്രധാന ആകർഷണമായി മാറി. കൈകോർത്ത് പിടിച്ചും ജസ്റ്റിൻ ബീബറിന്റെ പാട്ടുകൾക്ക് ഒപ്പം നൃത്തം ചെയ്തുമാണ് ഇരുവരും സംഗീത നിശ ആഘോഷമാക്കിയത്. വെള്ള ടീഷർട്ടും പുറകിലേക്ക് തിരിച്ചുവെച്ച തൊപ്പിയുമണിഞ്ഞ് തികച്ചും സാധാരണക്കാരനായാണ് 54-കാരനായ ട്രൂഡോ എത്തിയത്. കാറ്റി പെറി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ആഘോഷച്ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് ട്രൂഡോയും കാറ്റി പെറിയും പ്രണയത്തിലാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഒരുമിച്ച് ഇവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രൂഡോ കാറ്റി പെറിയുമായി അതീവ സന്തോഷവാനാണെന്നും ഇകാറ്റി പെറിയുമായി പ്രണയത്തിലാണെന്നും അദ്ദേഹത്തിന്റെ സഹോദരൻ അലക്സാണ്ടർ ട്രൂഡോ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.

ജസ്റ്റിൻ ബീബറെ കൂടാതെ ‘ദി സ്ട്രോക്സ്’ (The Strokes) തുടങ്ങിയ പ്രശസ്ത ബാൻഡുകളുടെ പ്രകടനവും ഇവർ ഒരുമിച്ച് ആസ്വദിച്ചു. കാറ്റി പെറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയ്ക്ക് താഴെ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പദവികളിൽ നിന്നൊഴിഞ്ഞ് മ്യൂസിക് ഫെസ്റ്റിവലിൽ അടിച്ചുപൊളിക്കുന്ന ട്രൂഡോയുടെ ഈ പുതിയ ലുക്ക് കാനഡയിലും ലോകമെമ്പാടും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്.

You might also like
Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

Commonwealth Games: Silver for Neeraj Chopra, Bronze for Yashvir in Javelin Throw

കോമൺവെൽത്ത് ഗെയിംസ്: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി, യാഷ് വീറിന് വെങ്കലം

Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

Top Picks for You
Top Picks for You