newsroom@amcainnews.com

ഹമാസ് കീഴടങ്ങിയില്ലെങ്കിൽ ഗാസയില്‍ സര്‍വനാശം: ഇസ്രയേല്‍

ഹമാസ് കീഴടങ്ങുന്നില്ലെങ്കില്‍ ഗാസയെ പൂര്‍ണമായി നശിപ്പിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലെ ഇടുങ്ങിയ തെരുവുകളില്‍ പഴയവാഹനങ്ങളില്‍ ബോംബ് വച്ചു വീടുകള്‍ തകര്‍ക്കുന്ന രീതി സൈന്യം തുടര്‍ന്നു. ഇന്നലത്തെ ആക്രമണങ്ങളില്‍ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

ബന്ദികളെ മോചിപ്പിക്കുകയും ആയുധംവച്ചു കീഴടങ്ങുകയും ചെയ്യണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഹമാസ് അംഗീകരിക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.യുഎസ് പ്രസിഡന്റ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചതായും വിദേശകാര്യമന്ത്രി ഗിഡിയാന്‍ സാര്‍ പറഞ്ഞു. ഗാസയ്ക്കു ഗുണകരമാകുന്ന പദ്ധതി തയാറാക്കിവരികയാണെന്നു ട്രംപ് പറഞ്ഞു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നാണ് ഹമാസിന്റെ നിലപാട്.

You might also like
Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

Artificial Intelligence Name Change: Reality and Challenges

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റം: യാഥാർത്ഥ്യവും വെല്ലുവിളികളും

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Top Picks for You
Top Picks for You