newsroom@amcainnews.com

പുതിയ നോൺ-എമർജൻസി നമ്പർ പുറത്തിറക്കി ടൊറോൻ്റോ പൊലീസ്; അടിയന്തരമല്ലാത്ത പരാതികൾ ഇനി നേരിട്ട് മൊബൈൽ വഴി അറിയിക്കാം

ടൊറോൻ്റോ പൊലീസ് പുതിയ നോൺ-എമർജൻസി നമ്പർ പുറത്തിറക്കി. അടിയന്തരമല്ലാത്ത പരാതികൾ ഇനി നേരിട്ട് മൊബൈൽ വഴി 877 എന്ന നമ്പറിൽ നൽകാം. അടിയന്തര സേവനങ്ങൾക്കുള്ള 911 എന്ന നമ്പറിലേക്കുള്ള അമിതമായ കോളുകൾ കുറയ്ക്കുന്നതിനായാണ് പുതിയ മൂന്ന് അക്ക ഫോൺ നമ്പർ പുറത്തിറക്കിയത്. ഇനി മുതൽ ആളുകൾക്ക് 877 എന്ന നമ്പർ മൊബൈൽ ഫോണിൽ ഡയൽ ചെയ്ത് അടിയന്തരമല്ലാത്ത സംഭവങ്ങൾ പൊലീസ് അറിയിക്കാം. വീട്ടിൽ ഇല്ലാത്ത സമയത്ത് നടന്ന മോഷണം, അപകടകരമായ വാഹനമോടിക്കൽ തുടങ്ങിയവയാണ് അടിയന്തരമല്ലാത്ത സംഭവങ്ങൾ. പൊലീസിനെ വിളിക്കുമ്പോൾ നമ്പറിന് മുമ്പ് ആസ്റ്ററിസ്‌ക് (*) അടയാളം നൽകേണ്ടതുണ്ട്.

ഈ പുതിയ സേവനം നിലവിൽ റോജേഴ്സ്, ബെൽ, ടെലസ് തുടങ്ങിയ എല്ലാ പ്രധാന മൊബൈൽ സേവനദാതാക്കളുടേയും നെറ്റ്‌വർക്കുകളിൽ ലഭ്യമാണ്. എന്നാൽ, ലാൻഡ്‌ലൈൻ ഫോണുകൾ വഴി *877 ഉപയോഗിക്കാൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ 416-808-2222 എന്ന പഴയ നമ്പർ തന്നെ നോൺ-എമർജൻസി വിളികൾക്കായി ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. ടൊറോൻ്റോയുടെ ഓഡിറ്റർ ജനറൽ മുമ്പ് നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ സേവനം ആരംഭിച്ചത്.

You might also like
Ridge Fire Spreads in Los Angeles County: I-5 Freeway Closed, Evacuation Orders Issued

ലോസ് ഏഞ്ചലസ് കൗണ്ടിയിൽ പടർന്നുപിടിച്ച് റിഡ്ജ് ഫയർ: ഐ-5 ഫ്രീവേ അടച്ചു, ജനങ്ങളോട് ഒഴിയാൻ ഉത്തരവ്

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ആൽബർട്ടയിൽ കറക്ഷണൽ സർവീസ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചു: ഉദ്യോഗസ്ഥരും തടവുകാരിയും കൊല്ലപ്പെട്ടു

കാനഡ പൗരത്വ സർട്ടിഫിക്കറ്റ്: അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

Minister in Washington again this week for Canada-US trade talks

കാനഡ-യു.എസ് വ്യാപാര ചർച്ചകൾക്കായി മന്ത്രി ഈ ആഴ്ച വീണ്ടും വാഷിംഗ്‌ടണിൽ

ടോറികൾക്ക് തിരിച്ചടി: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി കൺസർവേറ്റീവ് എംപി

Top Picks for You
Top Picks for You