newsroom@amcainnews.com

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം: ആധുനിക കാലത്ത് ഒരു വ്യക്തിക്ക് എങ്ങനെ ഒളിവിൽ കഴിയാനാകും? എന്തുകൊണ്ട് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി. രണ്ടു മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിനു വിശദീകരണം നൽകണമെന്നും പൊലീസിന് കോടതി നിർദ്ദേശം നൽകി. സുകാന്ത് സുരേഷ് ഒളിവിലാണെന്ന പൊലീസിന്റെ വിശദീകരണവും കോടതി തള്ളി. ആധുനിക കാലത്ത് ഒരു വ്യക്തിക്ക് എങ്ങനെ ഒളിവിൽ കഴിയാനാകുമെന്ന് കോടതി ചോദിച്ചു.

സുകാന്ത് മറ്റു സ്ത്രീകളെയും ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രൊസിക്യൂഷൻ അറിയിച്ചു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വിധി വരും വരെ സുകാന്തിൻ്റെ അറസ്റ്റ് കോടതി തടഞ്ഞു. തിരുവനന്തപുരം പേട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്തനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതൽ സുകാന്ത് ഒളിവിലാണ്.

You might also like

കാനഡയിലെ എഡ്മന്റണിൽ ‘ഓഫാബി’ (Ophabie) പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചു; ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ!

ഇറാൻ യുദ്ധച്ചെലവ്: കൂടുതൽ ഫണ്ടിനായി യുഎസ്; 80 ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ട് പെന്റഗൺ

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

കേരള അസോസിയേഷൻ ഓഫ് ഡാലസ് വടംവലി മത്സരം: ന്യൂയോർക്ക് കിങ്‌സ് വിജയികൾ

പിതൃദിനത്തിൽ മൂവായിരത്തോളം പിതാക്കന്മാർക്ക് ആദരമൊരുക്കി നോർത്ത് ടെക്സാസ് പള്ളിയും മാർക്ക് ക്യൂബന്റെ സന്നദ്ധ സംഘടനയും

Top Picks for You
Top Picks for You