newsroom@amcainnews.com

എഡ്മിന്‍റൻ സെൻ്റ് ജേക്കബ്സ് ദേവാലയത്തിൽ മോർ യാക്കൂബ് ബുർദോനോയുടെ പെരുന്നാളിന് തുടക്കമായി

എഡ്മിന്‍റൻ സെൻ്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കാവൽ പിതാവായ മോർ യാക്കൂബ് ബുർദോനോയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ജൂലൈ 19 ഞായറാഴ്ച പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം വികാരി ഫാ. തോമസ് പൂതിയോട്ട് പെരുന്നാൾ കൊടിയേറ്റം നിർവ്വഹിച്ചു. പെരുന്നാളിന്‍റെ പ്രധാന ശുശ്രൂഷകൾ ജൂലൈ 25, 26 തീയതികളിൽ നടക്കും.

പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം പുതിയ ദേവാലയ നിർമ്മാണത്തിനായി ഏറ്റെടുത്ത പ്രോജക്റ്റ് ബെഥേൽ ഗ്രൗണ്ടിൽ സന്ധ്യാ നമസ്കാരം നടന്നു. ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:30-ന് സന്ധ്യാ നമസ്കാരവും, തുടർന്ന് സൺഡേ സ്കൂൾ വാർഷിക ആഘോഷ പരിപാടികളും നടക്കും. പ്രധാന പെരുന്നാൾ ദിനമായ ജൂലൈ 26 ഞായറാഴ്ച രാവിലെ 8:15-ന് പ്രഭാത നമസ്കാരവും 9:00 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും അർപ്പിക്കപ്പെടും. തുടർന്ന് ഭക്തിനിർഭരമായ പ്രതിക്ഷണവും, ആശീർവാദം, നേർച്ചവിരുന്ന് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

You might also like

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Top Picks for You
Top Picks for You