newsroom@amcainnews.com

താരിഫ് തിരിച്ചടിയായി: ജീവനക്കാരെ പുറത്താക്കി സിഎൻ റെയിൽ

താരിഫ് പ്രതിസന്ധി രൂക്ഷമായതോടെ ചരക്ക് ഗതാഗതത്തിലുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി നാനൂറോളം മാനേജർമാരെ പിരിച്ചുവിട്ട് കനേഡിയൻ നാഷണൽ റെയിൽവേ (സിഎൻ റെയിൽ). കമ്പനിയുടെ യൂണിയനിലുൾപ്പെടാത്ത ജീവനക്കാരിൽ ആറ് ശതമാനത്തിലധികം പേരെയാണ് ഈ തീരുമാനം ബാധിച്ചത്. സ്റ്റീൽ, അലുമിനിയം, വാഹനം, മരം എന്നിവയുടെ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകളാണ് സിഎൻ റെയിലി​ന്റെ ചരക്ക് ഗതാഗതത്തിൽ കുറവുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ കമ്പനിയായ സിഎൻ റെയിൽ വെള്ളിയാഴ്ച തങ്ങളുടെ മൂന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഈ പിരിച്ചുവിടൽ നടപടി.

വ്യാപാര സാഹചര്യത്തിനനുസരിച്ച് കാനഡയിലും യുഎസിലുമുള്ള യൂണിയൻ, മാനേജ്‌മെൻ്റ് ജീവനക്കാരുടെ എണ്ണം കമ്പനി ക്രമീകരിക്കുന്നുണ്ടെന്ന് സിഎൻ റെയിൽ വക്താവ് ആഷ്‌ലി മിച്‌നോവ്‌സ്‌കി അറിയിച്ചു. അതേസമയം, താരിഫ് പ്രശ്‌നങ്ങൾക്കിടയിലും ലാഭം വർധിച്ചതായി എതിരാളികളായ കനേഡിയൻ പസഫിക് കാൻസാസ് സിറ്റി ലിമിറ്റഡ് (CPKC) കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

യുഎസ് ഷട്ട്ഡൗൺ: വിമാന സർവീസുകൾ വൈകുന്നു

വിദ്യാർഥികൾ മുഖം മറയ്ക്കുന്ന മൂടുപടങ്ങൾ ധരിക്കുന്നതും സ്കൂൾ ജീവനക്കാർ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതും വിലക്കി; സ്‌കൂളുകളിൽ മതേതരത്വം ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയമം പാസാക്കി ക്യുബെക്ക് സർക്കാർ

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

ആൽബർട്ടയിൽ അധ്യാപക സമരം അവസാനിച്ചു: വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 6,000 അപേക്ഷകർക്ക് പിആർ

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ

Top Picks for You
Top Picks for You