newsroom@amcainnews.com

ഒൻ്റാരിയോയിൽ 14 മുതൽ 20 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ സൈക്കോസിസ്, സ്കീസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ മാനസികരോഗങ്ങൾ വർദ്ധിച്ചുവരുന്നതായി പഠനങ്ങൾ

കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ 14 മുതൽ 20 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ സൈക്കോസിസ് , സ്കീസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ മാനസികരോഗങ്ങൾ വർദ്ധിച്ചുവരുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

1960 മുതൽ 2009 വരെ ജനിച്ച 1.2 കോടിയിലധികം നിവാസികളുടെ മുപ്പത് വർഷത്തെ ആരോഗ്യവിവരങ്ങളാണ് വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഠനമനുസരിച്ച്, 14-20 പ്രായപരിധിയിലുള്ളവർക്കിടയിൽ ഇത്തരം രോഗനിർണ്ണയ നിരക്ക് 60 ശതമാനം വർദ്ധിച്ചതായി കണ്ടെത്തി. എന്നാൽ 21 മുതൽ 50 വയസ്സ് വരെയുള്ളവരിൽ ഈ നിരക്ക് മാറ്റമില്ലാതെ തുടരുകയോ കുറയുകയോ ആണ് ചെയ്തത്. ഈ പ്രവണത യുവാക്കളുടെ മാനസികാരോഗ്യ രംഗത്ത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കാനഡയിലെ ജനസംഖ്യയിൽ ഏകദേശം ഒരു ശതമാനം പേരെ ബാധിക്കുന്ന, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയാണ് സ്കീസോഫ്രീനിയ. ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. കഞ്ചാവിൻ്റെ ഉപയോഗം, മറ്റ് ലഹരിമരുന്നുകൾ, കുട്ടിക്കാലത്തുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ എന്നിവ രോഗകാരണങ്ങളായേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

യുവാക്കളിലും കുറഞ്ഞ വരുമാനമുള്ള ചുറ്റുപാടുകളിൽ കഴിയുന്നവരിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ഡെന്മാർക്ക്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, രോഗം ബാധിച്ചവർക്ക് നേരത്തെ ലഭിക്കുന്ന സഹായവും പിന്തുണയും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

You might also like

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Top Picks for You
Top Picks for You