നയാഗ്രയിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) മുന്നറിയിപ്പ് നൽകി. ഈ മേഖലയിലൂടെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. സെന്റ് കാതറിൻസിലെ വെസ്റ്റ് ചെസ്റ്റർ അവന്യൂവിനും ഫോർത്ത് അവന്യൂവിനും ഇടയിലുള്ള ഹൈവേ 406, നയാഗ്ര ഫോൾസിലെ മൗണ്ടൻ റോഡിന് സമീപമുള്ള QEW, തോറോൾഡിലെ പൈൻ സ്ട്രീറ്റിനടുത്തുള്ള ഹൈവേ 58 തുടങ്ങിയ ഹൈവേകളിലാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും മറ്റ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മൗണ്ടെയ്ന്‍ റോഡിന് സമീപമുള്ള സംഭവത്തിനിടെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് മൂന്നോളം പേര്‍ കല്ലെറിയുന്നത് കണ്ടതായി ആളുകൾ റിപ്പോര്‍ട്ട് ചെയ്തതായി ഒപിപി വക്താവ് പറയുന്നു. നയാഗ്ര ഒപിപി അന്വേഷണം ആരംഭിച്ചു.