newsroom@amcainnews.com

കാനഡയില്‍ ശരാശരി വേതനം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

കാനഡയിലെ തൊഴിലാളികളുടെ ശരാശരി വേതനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഏപ്രിലില്‍ വര്‍ധിച്ചു. വേതന വര്‍ധന പണപ്പെരുപ്പത്തേക്കാള്‍ വേഗത്തില്‍ നടന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ, കനേഡിയന്‍ തൊഴിലാളികളുടെ ശരാശരി പ്രതിവാര വേതനം 1,297 ഡോളര്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 4.4% വര്‍ധനയാണ്. അതേസമയം, ഈ കാലയളവിലെ പണപ്പെരുപ്പം 1.7% മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ശരാശരി പ്രതിവാര വേതനം 9.7% വര്‍ധിച്ച് 1,361 ഡോളര്‍ ആയി. വിവര-സാംസ്‌കാരിക വ്യവസായങ്ങളിലെ ജീവനക്കാരുടെ വേതനം 10% വര്‍ധിച്ച് 1,875 ഡോളറായപ്പോള്‍ ഖനനം, എണ്ണ, വാതക മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വേതനം രേഖപ്പെടുത്തി- തൊഴിലാളികളുടെ ശമ്പളം 5% വര്‍ധിച്ച് 2,492 ഡോളറായി.

അതേസമയം, ചില മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ-സാമൂഹിക സേവനം, താമസം, നിര്‍മ്മാണ മേഖല എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ കുറഞ്ഞത്. ബ്രിട്ടിഷ് കൊളംബിയ, ആല്‍ബര്‍ട്ട, ന്യൂ ബ്രണ്‍സ്വിക്ക്, ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ഇത് കൂടുതലായി ബാധിച്ചത്. മറ്റ് ആറ് പ്രവിശ്യകളില്‍ കാര്യമായമാറ്റങ്ങളില്ല.

You might also like
Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You