newsroom@amcainnews.com

സ്റ്റാർലിങ്ക് ഉപഗ്രഹ ഇൻറർനെറ്റ് ഇന്ത്യയിലേക്ക്; എന്താണ് സ്റ്റാർലിങ്ക്?

ദില്ലി: അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്‌കിൻറെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് ശേഷം ഉപഗ്രഹ ഇൻറർനെറ്റ് സേവനദാതാക്കളായ സ്റ്റാർലിങ്കും ഇന്ത്യയിലേക്ക്. സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ ഉടൻ അനുമതിയാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചുരുക്കം നടപടിക്രമങ്ങൾ മാത്രമാണ് മസ്കിന് മുന്നിൽ അവശേഷിക്കുന്നത് എന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ബ്രോഡ്‌ബാൻഡ് സാറ്റ്‌ലൈറ്റ് ഇൻറർനെറ്റ് സേവനം ആരംഭിക്കുന്നതിന് തൊട്ടരികെയാണ് ഇലോൺ മസ്കിൻറെ സ്റ്റാർലിങ്ക്. അനുമതിക്കായി ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻററിന് (IN-SPACe) ആവശ്യമായ രേഖകളെല്ലാം സ്റ്റാർലിങ്കിൻറെ മാതൃകമ്പനിയായ സ്പേസ് എക്സ് സമർപ്പിച്ചു. ഏജൻസിയുടെ അന്തിമ അനുമതിക്കായി കാത്തുനിൽക്കുകയാണ് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. ഇന്ത്യയിൽ ഉപഗ്രഹ ഇൻറർനെറ്റ് ആരംഭിക്കും മുമ്പ് ടെലികോം മന്ത്രാലയത്തിൽ നിന്ന് സാറ്റ്‌ലൈറ്റ് ലൈസൻസും സ്പെക്ട്രവും സ്റ്റാർലിങ്ക് സ്വന്തമാക്കേണ്ടതുണ്ട്. സ്‌പെക്‌ട്രം വിതരണത്തിന് ലേലം വേണമോ എന്ന അനിശ്ചിതത്വമാണ് സ്റ്റാർലിങ്കിൻറെ ഇന്ത്യാ പ്രവേശനം നീട്ടിക്കൊണ്ടുപോയത്.

മാത്രമല്ല, ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ സ്റ്റാർലിങ്കിന് മുന്നിൽ രാജ്യസുരക്ഷ മുൻനിർത്തി കർശന നിബന്ധനകളുമുണ്ടായിരുന്നു. അന്താരാഷ്ട്ര അതിർത്തിയിലെ സേവനങ്ങളിലുള്ള നിയന്ത്രണങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ മുന്നോട്ടുവെച്ച ഒട്ടുമിക്ക വ്യവസ്ഥകളും പാലിക്കാൻ സ്റ്റാർലിങ്ക് അധികൃതർ സമ്മതം മൂളിയതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ സ്റ്റാർലിങ്ക് നെറ്റ്‌വർക്ക് നിയന്ത്രണ, നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട് എന്നാണ് സൂചന.

അമേരിക്കയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം കഴിഞ്ഞ ആഴ്‌ച തീരുമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനത്തിനിടെ ടെസ്‌ല, സ്പേസ് എക്സ്, സ്റ്റാർലിങ്ക്, എക്സ് തുടങ്ങിയ നിരവധി കമ്പനികളുടെ ഉടമയായ ഇലോൺ മസ്കുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്‌ല ഇന്ത്യയിലേക്ക് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ടെസ്‌ല ഏപ്രിൽ മാസം ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേക്കും എന്നാണ് മണികൺട്രോളിൻറെ റിപ്പോർട്ട്. മുംബൈയിലും ദില്ലിയിലുമായിരിക്കും ടെസ്‌ലയുടെ ആദ്യ ഷോറൂമുകൾ വരിക.

എന്താണ് സ്റ്റാർലിങ്ക്?

ലോകമെങ്ങും വേഗതയേറിയ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാൻഡ് ഇൻറർനെറ്റ് നൽകുക ലക്ഷ്യമിട്ട് ഇലോൺ മസ്കിൻറെ സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർലിങ്ക് എന്നറിയപ്പെടുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്റ്റിവിറ്റി ഭൂമിയിൽ എത്തിക്കുന്ന പദ്ധതിയാണിത്. ഇതിനകം ഏഴായിരത്തിലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിൽ ഇതിനകം സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ഇൻറർനെറ്റ് ലഭ്യമാണ്.

You might also like

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Starvation and dehydration: Two young children tragically died in South Carolina

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You