സീറോ മലബാർ സഭയുടെ ആഗോള അല്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഗ്ലോബൽ സമിതി സെക്രട്ടറിയായി വടക്കേ അമേരിക്കയിൽ നിന്നുള്ള സിജിൽ പാലക്കലോടി നിയമിതനായി.
SMCC USA പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സിജിൽ നിലവിൽ ബോർഡ് ചെയർ ആണ്. ഷിക്കാഗോ രൂപത എപ്പാർക്കിയൽ അസംബ്ലി മെമ്പർ, ഇൻഫൻ്റ് ജീസസ് സാക്രമെൻ്റോ ഇടവക ട്രസ്റ്റി, SMCC ഗ്ലോബൽ വർക്കിംഗ് കമ്മറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ ട്രഷററായി സേവനമനുഷ്ഠിക്കുന്നു. കൂടാതെസിജിൽ വിവിധ സാമൂഹിക, സാംസ്കാരിക, കായിക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ്.







