newsroom@amcainnews.com

എഡ്മിന്റണില്‍ വെടിവെപ്പ് കേസുകൾ വര്‍ധിക്കുന്നു

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എഡ്മിന്റണില്‍ വെടിവെപ്പ് കേസുകളുടെ എണ്ണം വർധിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ മാത്രം 10 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് എഡ്മണ്ടൻ പൊലീസ് (ഇപിഎസ്) വ്യക്തമാക്കി. ജൂലൈയില്‍ രേഖപ്പെടുത്തിയത് ഒമ്പത് വെടിവെപ്പുകളാണ്. 2025 ല്‍ ഇതുവരെ 91 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 85 വെടിവെപ്പുകളേക്കാൾ ഏഴ് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 വെടിവെപ്പുകളില്‍ ആറെണ്ണം ലക്ഷ്യം വെച്ചുള്ളതാണെന്നും നാല് സംഭവങ്ങളില്‍ ഇരകള്‍ക്ക് ഗുരുതര പരുക്കേറ്റതായും ഇപിഎസ് പറയുന്നു. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ അനധികൃതമായി കൈവശം വെച്ച 495 തോക്കുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 538 തോക്കുകളാണ് പിടിച്ചെടുത്തത്.

You might also like

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Bofors corruption case: Legal proceedings come to an end

ബോഫോഴ്‌സ് അഴിമതിക്കേസ്: നിയമനടപടികൾ അവസാനിച്ചു

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

Medicated Chewing Gum from Lablab Beans: Researchers Find New Preventive Path Against Head and Neck Cancer

അമരപ്പയറിൽ തീർത്ത ഔഷധച്ച്യൂയിംഗം: ഹെഡ് ആൻഡ് നെക്ക് കാൻസറിന് പുതിയ പ്രതിരോധ വഴി കണ്ടെത്തി ഗവേഷകർ

കാനഡ പൗരത്വ സർട്ടിഫിക്കറ്റ്: അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് വിജയം

Top Picks for You
Top Picks for You