newsroom@amcainnews.com

ഒട്ടാവയിൽ ശക്തമായ കാറ്റും മഴയും: ജാഗ്രത നിർദ്ദേശം

രാജ്യതലസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലും മഴയും അതിശൈത്യവും ചേർന്ന് സങ്കീർണ്ണമായ കാലാവസ്ഥയായിരിക്കുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. 15 ഡിഗ്രി സെൽഷ്യസിൽ നിന്ന് പെട്ടെന്ന് പൂജ്യം ഡിഗ്രിയിലേക്ക് താപനില താഴും. തിങ്കളാഴ്ച രാവിലെ തെളിഞ്ഞ കാലാവസ്ഥയോടെയാണ് തുടങ്ങിയതെങ്കിലും ഉച്ചകഴിഞ്ഞ് ആകാശം മേഘാവൃതമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റ് താപനില 14 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തും.

തിങ്കളാഴ്ച രാത്രിയോടെ കാലാവസ്ഥാ സാഹചര്യങ്ങൾ മോശമാകുമെന്നും മഴയ്‌ക്കൊപ്പം ‘ഫ്രീസിങ് റെയിൻ’ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. താപനിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തും. ചൊവ്വാഴ്ച രണ്ട് ഘട്ടങ്ങളിൽ മഴ ലഭിക്കുമെന്നും ഇടവേളകളിൽ ഇത് ഫ്രീസിങ് റെയിനായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. രാത്രികാലങ്ങളിൽ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതോടെ അതിശൈത്യം അനുഭവപ്പെടും.

You might also like
Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You