newsroom@amcainnews.com

വാഷിങ്ടണില്‍ സീ പ്ലെയിന്‍ തകര്‍ന്നുവീണു: 11 പേരെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം

വാഷിങ്ടണില്‍ 11 പേരുമായി സഞ്ചരിച്ചിരുന്ന സീപ്ലെയിന്‍ കടലില്‍ തകര്‍ന്നുവീണ് തീപിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം വൈകുന്നേരം 5.20ഓടെയാണ് ഡി ഹാവിലാന്‍ഡ് ഡിഎച്ച്‌സി-3 സീപ്ലെയിന്‍ വാഷിങ്ടണിലെ സൂഷ്യ ദ്വീപിന് സമീപം തകര്‍ന്നുവീണത്. സിയാറ്റിലിലെ ലേക്ക് യൂണിയനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

സീ പ്ലെയിനിലുണ്ടായിരുന്ന 10 യാത്രക്കാരും പൈലറ്റും ഉള്‍പ്പെടെ 11 പേരെ സുരക്ഷിതമായി കടലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സാന്‍ ഹുവാന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. പരിക്കേറ്റ നാലു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതായും മറ്റ് യാത്രക്കാരെ ബെല്ലിംഗ്ഹാം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും കമ്പനി അറിയിച്ചു. സംഭവത്തിൽ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Top Picks for You
Top Picks for You