newsroom@amcainnews.com

യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

കീവ്: യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായാണ് ആക്രമണം അരങ്ങേറിയത്. ബസിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരുക്കേറ്റെന്നും റീജനൽ ഗവർണർ ഒലെക്സാണ്ടർ ഹൻഷാ പറഞ്ഞു. ഇതിനുപുറമെ, നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

റഷ്യ ഏകദേശം 90 ഡ്രോണുകൾ വിക്ഷേപിച്ചതായും അതിൽ 14 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒൻപത് സ്ഥലങ്ങളിൽ പതിച്ചതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തെക്കൻ യുക്രെയ്നിലെ ഖേർസനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 59 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. സാപോറീഷ്യ നഗരത്തിലെ ഒരു ആശുപത്രിക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. അവിടെ ആറു പേർക്ക് പരുക്കേറ്റതായും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം പിന്നീട് നിയന്ത്രണവിധേയമാക്കിയതായും ഗവർണർ ഇവാൻ ഫെഡോറോവ് അറിയിച്ചു.

നാലു വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഈ ആഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകൾ അടുത്ത ആഴ്ചത്തേക്കു മാറ്റിയതായി റഷ്യ അറിയിച്ചിരുന്നു. പുതുതായി നടന്ന ആക്രമണങ്ങളെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

You might also like
Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Top Picks for You
Top Picks for You