newsroom@amcainnews.com

പോളണ്ടിൽ റഷ്യൻ ഡ്രോൺ ആക്രമണം: അതൃപ്തി അറിയിച്ച് കാനഡ

പോളണ്ടിന്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് കാനഡ. റഷ്യൻ അംബാസഡർ ഒലെഗ് സ്റ്റെപനോവിനെ കാനഡ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്. ഡ്രോൺ ആക്രമണം പോളണ്ടിന്റെയും അതുവഴി നാറ്റോയുടെയും വ്യോമാതിർത്തിയിലുള്ള കടന്നുകയറ്റമാണെന്നും അംഗീകരിക്കാനാവില്ലെന്നും കാനഡ വ്യക്തമാക്കി. ‌‌

ഈ സാഹചര്യത്തിൽ നാറ്റോയുടെ കിഴക്കൻ അതിർത്തിയിലെ സൈനിക വിന്യാസം കൂടുതൽ ശക്തിപ്പെടുത്താൻ കാനഡ സഹായിക്കുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. യൂറോപ്പിന്റെ കിഴക്കൻ അതിർത്തിയിലെ പ്രതിരോധം വർധിപ്പിക്കാൻ നാറ്റോ “ഈസ്റ്റേൺ സെൻട്രി” എന്ന പുതിയ ഓപ്പറേഷൻ ആരംഭിച്ചു.

You might also like

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

കേരള അസോസിയേഷൻ ഓഫ് ഡാലസ് വടംവലി മത്സരം: ന്യൂയോർക്ക് കിങ്‌സ് വിജയികൾ

കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിക്കാൻ മത്സരം പ്രഖ്യാപിച്ച് മാർക്ക് കാർണി

ഒൻ്റാരിയോയിൽ കയോടി ആക്രമണത്തിൽ കുഞ്ഞിന് പരിക്കേറ്റു: മുന്നറിയിപ്പുമായി പോലീസ്

ന്യൂയോർക്കിൽ വീണ്ടും പെരുമഴയും കനത്ത കൊടുങ്കാറ്റും: ജാഗ്രതാ നിർദേശം

Top Picks for You
Top Picks for You