newsroom@amcainnews.com

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്; റഷ്യയുടെ നീക്കം ബഹിരാകാശ മേഖലയ്ക്ക് മൊത്തം ഭീഷണിയെന്ന് വിദഗ്ധർ

പാരിസ്: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2 നാറ്റോ രാജ്യങ്ങളുടെ രഹസ്യാന്വേഷണവിഭാഗമാണ് ഇതിനുള്ള ആയുധം റഷ്യ വികസിപ്പിച്ചെടുത്തുവെന്ന സംശയം ഉന്നയിച്ചത്. ബഹിരാകാശ മേഖലയിൽ പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ആധിപത്യം യുക്രെയ്ന് യുദ്ധത്തിൽ സഹായമാകുന്നതാണ് റഷ്യയെ ചൊടിപ്പിക്കുന്നത്. റഷ്യയുടെ നീക്കം ബഹിരാകാശ മേഖലയ്ക്ക് മൊത്തം ഭീഷണിയാണെന്ന് വിദഗ്ധർ പറയുന്നു. ആരോപണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.

റഷ്യ വികസിപ്പിക്കുന്ന ആയുധം സോൺ ഇഫക്ട് എന്നാണറിയപ്പെടുന്നത്. ആയിരക്കണക്കിന് പെല്ലറ്റുകൾ ഒരേസമയം അയച്ച് ഉപഗ്രഹങ്ങളെ തകർക്കുന്നതാണ് പദ്ധതി. മില്ലീമീറ്റർ വലിപ്പം മാത്രമുള്ളതിനാൽ ഈ പെല്ലറ്റുകൾ കണ്ടെത്തി നശിപ്പിക്കാൻ എളുപ്പമല്ല. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്.

യുക്രെയ്ൻ സൈന്യം എതിരാളിയുടെ താവളങ്ങൾ കണ്ടെത്തുന്നതിനും ആശയവിനിമയം നിരീക്ഷിക്കുന്നതിനും സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് റഷ്യ ആരോപിക്കുന്നത്. യുക്രെയ്നെ സഹായിക്കുന്ന ഉപഗ്രഹങ്ങൾ നശിപ്പിക്കുമെന്ന് പലവട്ടം റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

You might also like

ഇന്ത്യ-കാനഡ വ്യാപാര ബന്ധം: എസ്. ജയശങ്കറും അനിത ആനന്ദും കൂടിക്കാഴ്ച നടത്തി

Alaska governor orders probe of Mary Peltola Senate campaign over ‘Decoy Dan’ Sullivan scandal

‘ഡിക്കോയ് ഡാൻ’ സുളിവൻ വിവാദം: മേരി പെൽറ്റോളയുടെ സെനറ്റ് പ്രചാരണത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അലാസ്ക ഗവർണർ

വൻകൂവർ ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്ത് ഭൂചലനം: 4.2 തീവ്രത

Friend reacts to Learjet co-pilot Nathalia Filgueiras’ haunting last words before deadly crash

മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ലിയർജെറ്റ് സഹ-പൈലറ്റ് നതാലിയ ഫിൽഗ്വേരാസ് പറഞ്ഞ വിറങ്ങലിപ്പിക്കുന്ന അവസാന വാക്കുകളെക്കുറിച്ച് സുഹൃത്ത്

B.C. privacy watchdog launches investigation into Crime Stoppers data breach

ബി.സി. പ്രൈവസി വാച്ച്ഡോഗ് ക്രൈം സ്റ്റോപ്പേഴ്സ് ഡാറ്റ ചോർച്ചയിൽ അന്വേഷണം ആരംഭിച്ചു

Arshdeep Singh scripts history, joins Javagal Srinath and Mohammed Shami in elite list as India bowl out New Zealand for 185

ന്യൂസിലൻഡിനെ 185 റൺസിന് പുറത്താക്കി ഇന്ത്യ; ജവഗൽ ശ്രീനാഥിനും ഷമിക്കുമൊപ്പം അപൂർവ്വ പട്ടികയിൽ ഇടംപിടിച്ച് അർഷ്ദീപ് സിംഗ്

Top Picks for You
Top Picks for You