newsroom@amcainnews.com

ഫെഡറൽ ബാങ്ക് പോട്ട ശാഖയിലെ കവർച്ച: രണ്ടര മിനിറ്റിനകം തട്ടിയെടുത്തത് 15 ലക്ഷം, ആസൂത്രിതമായ കവർച്ചയെന്ന് പൊലീസ്

തൃശ്ശൂർ: ചാലക്കുടിയിൽ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും പുറത്ത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി, കൗണ്ടർ തകർത്ത് പണം കവർന്നത്. ഏകദേശം 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ബാങ്ക് ജീവനക്കാർ അറിയിച്ചു.

15 ലക്ഷം കൊള്ളയടിക്കാൻ മോഷ്ടാവ് ബാങ്കിൽ എടുത്ത സമയം രണ്ടര മിനിറ്റാണ്. ബാങ്കിനെക്കുറിച്ച് പൂർണമായും പരിചയമുള്ള ആളായിരുന്നു മോഷണത്തിന് പിന്നിൽ എന്ന പോലീസ് സംശയിക്കുന്നുണ്ട്. ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു.

ഉച്ചഭക്ഷണ വേളയിൽ ഇടപാടുകാർ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്കും ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കസേര ഉപയോ​ഗിച്ച് കൗണ്ടറിന്റെ ​ഗ്ലാസ് തകർത്താണ് കൗണ്ടറിൽ നിന്നും പണം കവരുന്നത്.

You might also like
Elon Musk Aims for US Telecom Market: SpaceX Partners with Qualcomm for Own 5G Network

അമേരിക്കൻ ടെലികോം വിപണി പിടിക്കാൻ ഇലോൺ മസ്ക്; സ്വന്തം 5ജി ശൃംഖലയ്ക്കായി ക്വാൽകോമുമായി കൈകോർത്ത് സ്പേസ്എക്സ്

Ontario Investing More Than $1.8 Million to Boost Tourism in Northern Ontario

ഉത്തര ഒന്റാറിയോയിലെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ 1.8 മില്യൺ ഡോളറിലധികം നിക്ഷേപവുമായി ഒന്റാറിയോ സർക്കാർ

ഒറ്റ ഐപി അഡ്രസ്റ്റിൽ നിന്ന് നിരവധി OSAP അപേക്ഷകൾ: ആരോപണവുമായി ഒൻ്റാരിയോ സർക്കാർ

നോർത്ത് കാരൊലൈനയിൽ ‘നീല തരംഗം’: റോയ് കൂപ്പര്‍ക്ക് അട്ടിമറി വിജയം

ഒക്ടോബറിൽ തൊഴിലില്ലായ്മ നിരക്ക് 0.2% വർധിച്ചു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Contraband Scaling the Walls: Kannur Central Jail Emerging as a Hub for Drug Smuggling

മതിൽ ചാടിയെത്തുന്ന ലഹരി; കണ്ണൂർ സെൻട്രൽ ജയിൽ ലഹരിക്കടത്തിന്റെ കേന്ദ്രമാകുന്നു

Top Picks for You
Top Picks for You