newsroom@amcainnews.com

വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം: കാനഡയിലെ പോസ്റ്റ്-സെക്കൻഡറി സ്കൂളുകൾ പ്രതിസന്ധിയിൽ

കുടിയേറ്റ നയങ്ങളിൽ (Immigration Levels Plan 2026-2028) ഫെഡറൽ സർക്കാർ പുതിയ രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചതോടെ കാനഡയിലെ കോളേജുകളും സർവകലാശാലകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് സൂചന. വിദേശ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ് ഉണ്ടായതിനാൽ രാജ്യത്തുടനീളമുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾക്ക് ഈ വർഷം ബജറ്റ് വെട്ടിക്കുറയ്ക്കേണ്ടി വരും. നിലവിലെ അവസ്ഥയിൽ ഒൻ്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം 250 കോടി ഡോളർ നഷ്ടം ഉണ്ടാകും. സ്റ്റുഡൻ്റ് വീസകൾക്കുള്ള പ്രവിശ്യാ, പ്രാദേശിക വിഹിതം പുറത്തുവരുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം പോസ്റ്റ്-സെക്കൻഡറി മേഖലയെ സംരക്ഷിക്കുന്നതിനായി കൂടുതൽ ഫണ്ടുകൾ നൽകുമെന്ന് ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ലിബറൽ സർക്കാരിന്‍റെ പുതിയ ലെവൽ പ്ലാൻ അനുസരിച്ച്, 2026-ൽ പുതിയ രാജ്യാന്തര വിദ്യാർത്ഥികളുടെ പ്രവേശന ലക്ഷ്യം 1,55,000 ആയി കുറച്ചിട്ടുണ്ട്. മുൻപ് ഇത് 3,05,900 ആയിരുന്നു. 2024 അവസാനത്തോടെ കാനഡയിലെ ജനസംഖ്യയുടെ 7.5 ശതമാനമായി ഉയർന്നതിനെത്തുടർന്ന്, 2027 അവസാനത്തോടെ താൽക്കാലിക താമസക്കാരുടെ എണ്ണം അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ഫെഡറൽ ഗവൺമെൻ്റ് പദ്ധതിയിടുന്നത്. അതേസമയം 2026 ജനുവരി 1 മുതൽ, മാസ്റ്റേഴ്സ്, ഡോക്ടറൽ (Doctoral) വിദ്യാർത്ഥികളെ സ്റ്റഡി പെർമിറ്റ് പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബിരുദങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സ്റ്റഡി പെർമിറ്റ് എളുപ്പത്തിൽ ലഭിക്കും. കൂടാതെ, ഡോക്ടറൽ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള അപേക്ഷകൾ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രോസസ്സ് ചെയ്യുന്ന അതിവേഗ സംവിധാനവും IRCC പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like
The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Top Picks for You
Top Picks for You