newsroom@amcainnews.com

വെനസ്വേലയില്‍ വീണ്ടും ആക്രമണം; പ്രസിഡൻ്റിന്‍റെ കൊട്ടാരത്തിനു സമീപം വെടിവെപ്പ്

അമേരിക്കന്‍ സൈനിക നടപടിയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ടതിന് പിന്നാലെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കസില്‍ വീണ്ടും സംഘര്‍ഷം. തിങ്കളാഴ്ച രാത്രി വൈകി പ്രസിഡൻ്റിന്‍റെ കൊട്ടാരമായ മിറാഫ്‌ലോറസിന് സമീപം വെടിവെപ്പും സ്‌ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊട്ടാരത്തിന് മുകളില്‍ ഡ്രോണുകള്‍ പറക്കുന്നത് കണ്ടതോടെയാണ് സുരക്ഷാ സേന വെടിവെപ്പ് തുടങ്ങിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആകാശത്ത് ചുവന്ന വെളിച്ചം കണ്ടതായും ഏതാണ്ട് 45 മിനിറ്റോളം വെടിയൊച്ചകള്‍ കേട്ടതായും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, ഈ സംഘര്‍ഷങ്ങളില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ ‘തെറ്റിദ്ധാരണ’യാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

You might also like
Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Top Picks for You
Top Picks for You