newsroom@amcainnews.com

ഇൻസ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്; ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്

വാഷിങ്ടൻ: സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ ഇൻസ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർ ബൈറ്റ്സാണ് വെളിപ്പെടുത്തൽ നടത്തിയത്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതിനോട് പ്രതികരിച്ചിട്ടില്ല.

യൂസർനെയിം, മേൽവിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യങ്ങൾക്കായി ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ് മുന്നറിയിപ്പ് നൽകുന്നു. ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീ സെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ്. പലർക്കും ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീ സെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിക്കുന്നുണ്ട്. ചോർ‌ന്ന വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ടുകളിലേക്ക് കടന്നുകയറുന്നത്.

You might also like

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

Top Picks for You
Top Picks for You