newsroom@amcainnews.com

കാനഡയിൽ തുടരും: ഫോറെവർ കനേഡിയൻ നിവേദനം പൂർത്തിയായതായി ഇലക്ഷൻസ് ആൽബർട്ട

ആൽബർട്ട കാനഡയിൽ തന്നെ തുടരണം എന്ന ആവശ്യം ഉന്നയിച്ചുള്ള ‘ഫോറെവർ കനേഡിയൻ’ നിവേദനം വിജയകരമായി പൂർത്തിയാക്കിയതായി ഇലക്ഷൻസ് ആൽബർട്ട. രാജ്യത്തെ വിഭജിക്കാൻ ഉദ്യേശിക്കുന്നവർക്ക് മറുപടി നൽകുന്നതിനായി മുൻ ഉപപ്രീമിയർ തോമസ് ലുക്കാസൂക്ക് തുടങ്ങിയ നിവേദനത്തിന് 4 ലക്ഷത്തിലധികം അംഗീകൃത ഒപ്പുകളാണ് ലഭിച്ചത്. വിഷയം നിയമസഭയിൽ അവതരിപ്പിച്ച് വോട്ടെടുപ്പിലൂടെ സ്ഥിരീകരിക്കാനാണ് ആഗ്രഹമെന്ന് ലുക്കാസൂക്ക് പ്രതികരിച്ചു. ഹിതപരിശോധന ചെലവേറിയതും പ്രവിശ്യയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതുമാണെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആൽബർട്ട നിവാസികൾക്ക് കാനഡയിൽ തുടരാനാണ് താത്പര്യമെന്ന വ്യക്തമായ സന്ദേശം ഈ ഒപ്പുകൾ സർക്കാരിന് നൽകുന്നുണ്ടെന്നും ലുക്കാസൂക്ക് കൂട്ടിച്ചേർത്തു.

നിവേദനത്തിന്റെ പകർപ്പ് നിയമസഭാ സ്പീക്കർക്ക് സമർപ്പിച്ചു കഴിഞ്ഞു. നിയമപ്രകാരം, സർക്കാർ ഈ നിർദ്ദേശം നിയമസഭാ സമിതിക്ക് കൈമാറണം. സമിതിക്ക് വിഷയത്തിൽ റിപ്പോർട്ട് നൽകുകയോ അല്ലെങ്കിൽ അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഹിതപരിശോധന നടത്താൻ ശുപാർശ ചെയ്യുകയോ ചെയ്യാം. നിവേദനം വിജയിച്ചതിൽ അഭിനന്ദനം അറിയിച്ച മന്ത്രി മിക്കി അമേരി, നിയമപരമായ അടുത്ത നടപടികളെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്യുമെന്നും അറിയിച്ചു.

You might also like

മാരിടൈംസ് പ്രവിശ്യകൾക്ക് പുതിയ ഏരിയ കോഡ് അനുവദിച്ച് CRTC

Trump's Board of Peace Plan: Hamas Expresses Readiness to Fully Disarm in Gaza; Israel Yet to Respond

ട്രംപിന്റെ ബോർഡ് ഓഫ് പീസ് പദ്ധതി: ഗാസയിൽ പൂർണ്ണമായും ആയുധം ഉപേക്ഷിക്കാൻ തയാറാണെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രായേൽ

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

Top Picks for You
Top Picks for You