newsroom@amcainnews.com

കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസം; മഞ്ഞ് നീക്കം ചെയ്യാനുള്ള ഫണ്ട് വര്‍ധിപ്പിച്ച് എഡ്മിന്റന്‍

ബസ് സ്റ്റോപ്പുകളിലും നടപ്പാതകളിലും മഞ്ഞ് നീക്കം ചെയ്യുന്നതിനായി 80 ലക്ഷം ഡോളര്‍ അധികമായി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത് എഡ്മിന്റന്‍ സിറ്റി കൗണ്‍സില്‍. ശൈത്യകാലത്ത് കാല്‍നടയാത്രക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിര്‍ദ്ദേശത്തിന് വരും മാസങ്ങളില്‍ അന്തിമ അംഗീകാരം ലഭിക്കും. പദ്ധതിക്കായി 35 ലക്ഷം ഡോളര്‍ മുതല്‍ 1.9 കോടി ഡോളര്‍ വരെ അധികമായി അനുവദിക്കുന്നതിനെക്കുറിച്ചുള്ള നാല് ഓപ്ഷനുകളാണ് കൗണ്‍സില്‍ പരിഗണിച്ചിരുന്നത്.

നടപ്പാതകളില്‍ വെള്ളം കെട്ടിക്കിടന്ന് മഞ്ഞുകട്ടകളായി മാറുന്നത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി ആല്‍ബര്‍ട്ട അവന്യൂവിലെ വ്യാപാരികള്‍ പറഞ്ഞു. വ്യാപാരികളെക്കൂടി ഉള്‍പ്പെടുത്തി മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നഗരത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നടപ്പാതകള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ഫണ്ട് ആവശ്യമുണ്ടെന്ന് മേയര്‍ അമര്‍ജീത് സോഹി അഭിപ്രായപ്പെട്ടു.

You might also like
Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

അലർജി സാധ്യത: കാനഡയിൽ ടർക്കി ഗ്രേവി തിരിച്ചു വിളിച്ചു

Top Picks for You
Top Picks for You