newsroom@amcainnews.com

ഒക്ടോബറിൽ ജനഹിതപരിശോധന, ഭാവിയിൽ മറ്റൊരു വോട്ടെടുപ്പില്ലെന്ന്‌ ഡാനിയൽ സ്മിത്ത്

ഒക്ടോബറിൽ നടക്കുന്ന പ്രവിശ്യാതല റഫറണ്ടത്തിൽ കാനഡയിൽ തുടരാനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ, ഭാവിയിൽ വിഭജനവുമായി ബന്ധപ്പെട്ട് മറ്റൊരു വോട്ടെടുപ്പ് നടത്തില്ലെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്.  ഈ സാഹചര്യത്തിൽ, ജനവികാരം മാനിക്കുമെന്നും പ്രവിശ്യാ ഭരണകൂടം ജനങ്ങളുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും സ്‌മിത്ത്‌ വ്യക്തമാക്കി. ജനഹിതപരിശോധനയിലെ ഫലം എന്തുതന്നെയായാലും അത് പൂർണ്ണമായി മാനിക്കാൻ ഇരുപക്ഷവും തയ്യാറാകണമെന്ന് ഡാനിയൽ സ്മിത്ത് ആവശ്യപ്പെട്ടു. വേർപിരിയൽ അനുകൂലികൾ തനിക്കെതിരെ പാർട്ടിയിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിന് പകരം, ഒക്ടോബറിലെ വോട്ടെടുപ്പ് വിജയിപ്പിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഈ വോട്ടെടുപ്പിൽ രണ്ട് ഓപ്ഷനുകളാകും ജനങ്ങൾക്ക് മുന്നിലുണ്ടാവുക: കാനഡയിൽ തന്നെ പ്രവിശ്യയായി തുടരുക,  കാനഡയിൽ നിന്ന് വേർപിരിയുന്നതിനായി നിയമപരമായ ഔദ്യോഗിക വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കുക എന്നിവയാണവ. വ്യക്തിപരമായി കാനഡയിൽ തുടരുന്നതിനെയാണ് താൻ പിന്തുണയ്‌ക്കുന്നതെന്ന്‌  പ്രീമിയർ ഡാനിയൽ സ്മിത്ത് വ്യക്തമാക്കിയിട്ടുണ്ട്.  ഫെഡറൽ സർക്കാരിന്റെ വിവേചനപരമായ നയങ്ങളും ആൽബർട്ടയിലെ ഇന്ധന സമ്പത്ത് ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങളുമാണ് പ്രവിശ്യയിലെ ഒരു വിഭാഗം ജനങ്ങളെ വേർപിരിയൽ ചിന്തയിലേക്ക് നയിച്ചതെന്ന് പ്രീമിയർ സ്മിത്ത് കുറ്റപ്പെടുത്തിവേർപിരിയൽ അനുകൂലികൾ സമർപ്പിച്ച ഹർജി കഴിഞ്ഞയാഴ്ച കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പ്രീമിയറുടെ ഈ പുതിയ നീക്കം. നേരിട്ട് വേർപിരിയൽ വോട്ടെടുപ്പ് നടത്തുന്നതിന് പകരം, വോട്ടെടുപ്പ് വേണോ എന്ന് തീരുമാനിക്കാൻ മറ്റൊരു വോട്ടെടുപ്പ് നടത്തുന്നത് ജനങ്ങളെ പറ്റിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് നാഹീദ് നെൻഷി വിമർശിച്ചു.

ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യാ നേതാക്കളും ടൊറന്റോ, കാൽഗറി മേയർമാരും ഈ തീരുമാനത്തെ ശക്തമായി എതിർത്ത്‌ രംഗത്തെത്തിയിട്ടുണ്ട്‌. ഇത്തരം നീക്കങ്ങൾ സാമ്പത്തിക അസ്ഥിരതയ്ക്കും കാനഡയുടെ ഒത്തൊരമയും തകരുന്നതിനും കാരണമാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ്‌ നൽകി. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും രാജ്യത്തിന്റെ ഐക്യത്തിനായി ആഹ്വാനം ചെയ്യുകയും ആൽബർട്ടയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

You might also like
Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Top Picks for You
Top Picks for You