newsroom@amcainnews.com

ബീസിയിലെ ജയിൽനിന്ന് ചാടി മൂന്ന് വർഷമായി ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവിനായി തിരച്ചിൽ ഊർജിതമാക്കി ആർസിഎംപി

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിൽ ജയിലിൽനിന്ന് രക്ഷപ്പെട്ട് മൂന്ന് വർഷത്തിലേറെയായി ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘ നേതാവിനായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആർസിഎംപി. റാബിഹ് റോബി അൽഖലീലിന് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്. 2022 ജൂലൈയിൽ പോർട്ട് കോക്വിറ്റ്‌ലാമിലെ നോർത്ത് ഫ്രേസർ പ്രീട്രയൽ സെന്ററിൽ നിന്ന് കോൺട്രാക്ടർമാരായി വേഷമിട്ട രണ്ട് പേരുടെ സഹായത്തോടെയാണ് അൽഖലീൽ രക്ഷപ്പെട്ടത്. അന്നുമുതൽ അന്വേഷണ സംഘം തിരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ രണ്ട് വർഷമായി കാനഡയിലെ ബോലോ 25 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ അൽഖലീൽ ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 ഡോളർ വരെ പ്രതിഫലവും അധികൃതർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അൽഖലീൽ വളരെ അപകടകാരിയായ കുറ്റവാളിയാണെന്ന് ബോലോ പ്രോഗ്രാം ഡയറക്ടർ മാക്‌സ് ലാംഗ്ലോയിസ് പറഞ്ഞു. അയാൾക്ക് ശക്തമായ ക്രിമിനൽ റെക്കോർഡുണ്ട്. രണ്ടു തവണ ശിക്ഷിക്കപ്പെട്ട കൊലയാളിയാണ്. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ട്. ഇന്റർപോൾ അയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റ വിചാരണ അവസാനിക്കാനിരിക്കെയാണ് അൽഖലീൽ പ്രീട്രയൽ സെന്ററിൽ നിന്നും രക്ഷപ്പെട്ടത്.

You might also like
Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

Top Picks for You
Top Picks for You