newsroom@amcainnews.com

ബോയിങ് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഖത്തര്‍

ദോഹ: അമേരിക്കയില്‍ നിന്നും 160 ബോയിങ് വിമാനങ്ങള്‍ ഖത്തര്‍ വാങ്ങും. 20,000 കോടി ഡോളറിന്റേതാണ് കരാര്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണു സുപ്രധാന കരാര്‍ ഒപ്പുവച്ചത്. ട്രംപിന് 40 കോടി ഡോളര്‍ വില വരുന്ന വിമാനം സമ്മാനമായി നല്‍കുമെന്നും ഖത്തര്‍ പ്രഖ്യാപിച്ചു.

ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനക്കരാറാണിതെന്നു ട്രംപ് പറഞ്ഞു. അതേസമയം ഖത്തറിന്റെ സമ്മാനം അമേരിക്കയില്‍ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. സൗദി സന്ദര്‍ശനത്തിനുശേഷം ഖത്തറിലെത്തിയ ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ചര്‍ച്ച നടത്തി.

23 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം സൗദിയുമായി യുഎസ് 60,000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ക്കും 14,200 കോടി ഡോളറിന്റെ ആയുധക്കച്ചവടത്തിനും കരാര്‍ഒപ്പുവച്ചു.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Top Picks for You
Top Picks for You