newsroom@amcainnews.com

ദീർഘദൂര ട്രെയിൽ റേസിൽ പ്രത്യക്ഷപ്പെട്ട് ഏവരെയും അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി മാർക്ക് കാർണി

ദീർഘദൂര ട്രെയിൽ റേസിൽ പ്രത്യക്ഷപ്പെട്ട് അവരെയും അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി മാർക്ക് കാർണി. തെക്കൻ ഒൻ്റാരിയോയിൽ ഒരു ദീർഘദൂര ട്രെയിൽ റണ്ണിൽ ആണ് അദ്ദേഹം മത്സരിച്ചത്. ടൊറൻ്റോയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്ക് നടക്കുന്ന വാർഷിക മത്സരമായ ഹാലിബർട്ടൺ ഫോറസ്റ്റ് ട്രെയിൽ റേസിലാണ് കാർണി ഓടിയത്. 26 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

120 പേർ പങ്കെടുത്ത ഓട്ടത്തിൽ 58ആം സ്ഥാനത്താണ് കാർണി ഫിനിഷ് ചെയ്തത്. മൂന്ന് മണിക്കൂർ 45 മിനിറ്റിലാണ് അദ്ദേഹം ഓടിയെത്തിയത്. കാനഡയിലെ ഏറ്റവും ദുഷ്‌കരമായ ട്രെയിൽ റണ്ണുകളിൽ ഒന്നാണ് ഇതെന്ന് സംഘാടകനായ ടെഗൻ ലെഗ്ഗ് പറഞ്ഞു. കുത്തനെയുള്ള കുന്നുകളും പാറക്കെട്ടുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർണി വളരെ ശക്തനായ ഒരു ഓട്ടക്കാരനാണെന്നും ജംഗ് പറഞ്ഞു. ജൻമദിനം ആഘോഷിക്കുന്ന കാർണിയുടെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ട്രെയിൽ റണ്ണിൽ പങ്കെടുത്തിരുന്നു.

You might also like

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Top Picks for You
Top Picks for You