newsroom@amcainnews.com

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി, ഗുരുതരം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായതായി വത്തിക്കാൻ ഇന്നലെ വൈകിട്ട് അറിയിച്ചു. ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമാകുമായിരുന്നെന്നു. തുടർച്ചയായി ശ്വാസംമുട്ടലുണ്ടായി. ഓക്സിജൻ നൽകേണ്ടി വന്നു. തുടർന്നു നടത്തിയ പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നൽകി.

88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതാദ്യമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് തുടർച്ചയായി രണ്ടു ഞായറാഴ്ച പൊതുപ്രാർഥനയ്ക്കു നേതൃത്വം നൽകാനാകില്ല. ഇതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാർഥന നടത്തണമെന്ന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.

You might also like

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Top Picks for You
Top Picks for You