newsroom@amcainnews.com

പെറുവിയൻ എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ മാരിയോ വർഗാസ് യോസ അന്തരിച്ചു

ലിമ: നൊബേൽ സമ്മാന ജേതാവും പെറുവിയൻ എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ മാരിയോ വർഗാസ് യോസ (89) അന്തരിച്ചു. ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ അൽവാരോ വാസ്ഗാസ് യോസയാണ് പിതാവിന്റെ മരണം എക്സിലൂടെ പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.

പെറുവിലെ അരെക്വിപയിൽ ഒരു മധ്യവർഗ കുടുംബത്തിലാണ് യോസ ജനിച്ചത്. റേഡിയോ ഓപ്പറേറ്ററായ ഏണസ്റ്റോ വർഗാസ് മാൽഡൊണാഡോയുടെയും ഡോറ യോസ ഉറേറ്റയുടെയും ഏക മകനായി ജനനം. മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ യോസ അമ്മയ്ക്കൊപ്പം ബൊളീവിയയിലേക്ക് താമസം മാറി. യോസയുടെ മുത്തച്ഛൻ ബൊളീവിയയിലെ പെറുവിയൻ കോൺസുലാർ ഓഫിസറായിരുന്നു.

You might also like

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: വ്യാജ ഭീഷണികൾ പ്രചരിക്കുന്നതായി ആർസിഎംപി

മിലാനോ കോർട്ടിന 2026: വനിതാ ഹോക്കിയിൽ കാനഡയെ വീഴ്ത്തി അമേരിക്കയ്ക്ക് സ്വർണ്ണം

ബി സിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴി

‘ഫോറെവർ കനേഡിയൻ പെറ്റീഷൻ’; പ്രത്യേക സമിതി രൂപികരിച്ച് ഡാനിയേൽ സ്മിത്ത്

ജാലിസ്കോ കാർട്ടലിന് കനത്ത പ്രഹരം; കുപ്രസിദ്ധ മാഫിയാ തലവനെ വധിച്ചെന്ന് മെക്സിക്കൻ സൈന്യം

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 19 മരണം

Top Picks for You
Top Picks for You