newsroom@amcainnews.com

ഫെയ്‌സ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ് വഴി ഐഫോൺ വിൽക്കാൻ ശ്രമിച്ചയാൾക്കു നേരേ പെപ്പർ സ്‌പ്രേ ആക്രമണം; ഐഫോൺ മോഷ്ടിച്ച് ടെസ്‌ല കാറിൽ രക്ഷപ്പെട്ട് അക്രമി

വാൻകൂവർ: ഫെയ്‌സ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ് വഴി ഐഫോൺ വിൽക്കാൻ ശ്രമിച്ചയാളെ ആക്രമിക്കുകയും പെപ്പർ സ്‌പ്രേ ഉപയോഗിച്ച് ഐഫോൺ മോഷ്ടിക്കുകയും ചെയ്തതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ പോലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5.20 ഓടെ കൊളംബിയ സ്‌ക്വയറിൽ ഐഫോൺ വിൽപ്പന നടത്താൻ ശ്രമിച്ചയാൾക്ക് നേരെയാണ് പെപ്പർ സ്പ്രേ ആക്രമണം ഉണ്ടായത്. പ്രതിക്കായി തിരച്ചിൽ നടത്തുന്നതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

വ്യാജ ബില്ലുകൾ തനിക്ക് നൽകിയതിനെ തുടർന്ന് പ്രതിയെ താൻ പിന്തുടരുകയായിരുന്നുവെന്ന് ഇര പറഞ്ഞു. തുടർന്ന് ഇയാൾ തനിക്ക് നേരെ പെപ്പർ സ്പ്രേ ഉപയോഗിക്കുകയും ഫോണുമായി ടെസ്‌ല കാറിൽ കടന്നുകളയുകയുമായിരുന്നുവെന്ന് വിൽപ്പന നടത്തിയയാൾ പറഞ്ഞു.
18 നും 20 നും ഇടയിൽ പ്രായമുള്ള യുവാവാണ് പ്രതി. നീളം കുറഞ്ഞ തവിട്ടുനിറത്തിലുള്ള മുടിയുള്ളയാളാണ്. സംഭവ സമയത്ത് കറുത്ത ഹുഡ് ഉള്ള സ്വെറ്റ് ഷർട്ടും കറുത്ത പാന്റും കറുത്ത റണ്ണിംഗ് ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ സിസിടിവി ദൃശ്യങ്ങൾ കയ്യിലുള്ളവരോ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You