newsroom@amcainnews.com

പിയേഴ്‌സൺ വിമാനപകടം: 76 യാത്രക്കാർക്കും 30,000 യുഎസ് ഡോളർ നഷ്ടപരിഹാരം നൽകുമെന്ന് ഡെൽറ്റ എയർ ലൈൻസ്

ടൊറൻ്റോ: പിയേഴ്‌സൺ രാജ്യാന്തര വിമാനത്തവളത്തിൽ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് വിമാനം തകർന്നു വീണുണ്ടായ വിമാന അപകടത്തിൽ പരിക്കേറ്റ 76 യാത്രക്കാർക്കും നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് ലൈൻസ്. 30,000 യുഎസ് ഡോളറാണ് നഷ്ടപരിഹാരം നൽകുക.
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ ഒരു നിബന്ധനകളുമില്ലെന്നും എയർലൈൻ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ വിമാനപകടത്തിൽ 76 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.

മിനിയാപൊളിസിൽനിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ബോംബാർഡിയർ സിആർ 900 എന്ന വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. റൺവെ 26ൽ ക്രാഷ് ലാൻ്റ് ചെയ്ത വിമാനം ശക്തമായ ക്രോസ് വിൻ്റിനെത്തുടർന്ന് തല കീഴായി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. ബുധനാഴ്ച വൈകിട്ടോടെയാണ് വിമാനം റൺവേയിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

You might also like

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി; മുതിർന്ന എം.പി മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്നു

ക്രൂയിസ് കപ്പലിൽ സഹോദരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; 16-കാരനെതിരെ കൊലക്കുറ്റം ചുമത്തി അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റപത്രം സമർപ്പിച്ചു

ആൽബർട്ട ഇമിഗ്രേഷൻ: അപേക്ഷ സമർപ്പിക്കാൻ ഫീസ് നൽകണം; വൻ മാറ്റങ്ങളുമായി AAIP

അമേരിക്കൻ വ്യാപാര നയങ്ങളിൽ ആശങ്ക; പുതിയ വിപണി തേടി കാനഡയിലെ കയറ്റുമതിക്കാർ; ഏഷ്യൻ രാജ്യങ്ങളിൽ പ്രതീക്ഷ

കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

Top Picks for You
Top Picks for You