newsroom@amcainnews.com

ആൽബർട്ട ഇമിഗ്രേഷൻ: അപേക്ഷ സമർപ്പിക്കാൻ ഫീസ് നൽകണം; വൻ മാറ്റങ്ങളുമായി AAIP

ആൽബർട്ടയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇനി മുതൽ അപേക്ഷ സമർപ്പിക്കുന്നത് സൗജന്യമായിരിക്കില്ല. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) കീഴിൽ വർക്കർ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (WEOI) സമർപ്പിക്കുന്നതിന് 135 ഡോളർ ഫീസ് ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ 7 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായും പ്രവിശ്യാ സർക്കാർ അറിയിച്ചു. നേരത്തെ അപേക്ഷ സമർപ്പിക്കുന്നത് സൗജന്യമായിരുന്നുവെങ്കിലും, വർദ്ധിച്ചുവരുന്ന അപേക്ഷകരുടെ എണ്ണം കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം.

ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം, എക്സ്പ്രസ് എൻട്രി സ്ട്രീം, റൂറൽ റിന്യൂവൽ സ്ട്രീം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം തുടങ്ങി എല്ലാ വർക്കർ പാതകളിലൂടെയും അപേക്ഷിക്കുന്നവർക്ക് ഈ ഫീസ് ബാധകമായിരിക്കും. നിലവിൽ ആൽബർട്ടയിലെ വിവിധ ഇമിഗ്രേഷൻ പൂളുകളിലായി 44,000-ത്തിലധികം പ്രൊഫൈലുകൾ ഉള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ പ്രൊഫൈൽ സമർപ്പിക്കാൻ നൽകുന്ന 135 ഡോളറിന് പുറമെ, പ്രവിശ്യാ നാമനിർദ്ദേശത്തിന് (Nomination) തിരഞ്ഞെടുക്കപ്പെട്ട ശേഷം സമർപ്പിക്കുന്ന പ്രധാന അപേക്ഷയ്ക്കായി 1,500 ഡോളർ ഫീസ് മുൻപത്തെപ്പോലെ തന്നെ തുടരും.

You might also like

കാനഡയിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളിൽ കാൽഗറി ഒന്നാമത്

ഫിലിപ്പിനോ പ്രതിഭകളെ കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും എത്തിച്ച് വമ്പൻ തിരിച്ചുവരവിനൊരുങ്ങി ‘സ്പാർക്കിൾ വേൾഡ് ടൂർ 2026’

ശുചീകരണ ജീവനക്കാരുടെ വേനൽക്കാല ജോലി സുഗമമാക്കാൻ ദുബായ് മുൻസിപ്പാലിറ്റി ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കി

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പുമായി കാനഡ

ന്യൂബ്രൺസ്വിക്കിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് പാരാമെഡിക്കുകളും രോഗിയും മരിച്ചു

Top Picks for You
Top Picks for You